പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഒന്നും കേന്ദ്രബജറ്റിലില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിൻ്റെ ഭാവി നിശ്ചയിക്കുന്നത് യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ മോദി സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.മെയ്ക്ക് ഇൻ ഇന്ത്യ എന്ന ആശയം മുന്നോട്ടുവച്ചിട്ടും ജിഡിപിയു ടെ ഉൽപ്പാദന വിഹിതം 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും രാഹുൽ പറഞ്ഞു.

ഉൽപാദനമേഖലയെ നേരായി നയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ചൈനയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ചൈന ഇന്ത്യയേക്കാൾ പത്ത് വർഷം മുന്നിലാണ്. ഇന്ത്യയിൽ കടന്നുകയറാൻ ചൈനയ്ക്ക് ധൈര്യം നൽകുന്നത് അവരുടെ വ്യാവസായിക വളർച്ചയാണ്. കമ്പ്യൂട്ടർ വിപ്ലവം വന്നപ്പോൾ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിൽ സർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും എഐയും ലോകത്തെ മാറ്റുകയാണ്. ഡാറ്റയെ ആശ്രയിച്ചാണ് എഐ മുന്നോട്ടു പോകുന്നത്. നമ്മുടെ ഡാറ്റകൾ സൂക്ഷിക്കുന്നത് വിദേശകമ്പനികളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Posts