പാറശ്ശാലയിലെ മുൻ നഴ്സിംഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും
തിരുവനന്തപുരം പാറശ്ശാലയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ നഴ്സിംഗ് അസിസ്റ്റന്‍റ് സെലീനാമ്മയുടെ മൃതദേഹം കളക്ടറുടെ അനുമതിയോടെ ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. സെലീനാമ്മയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബം എത്തിയിരുന്നു. ഒറ്റയ്‌ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടിൽ സഹായത്തിനെത്തുന്ന സ്ത്രീ കഴിഞ്ഞ 17 ന് വൈകീട്ട് സെലിനാമ്മയെ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സ്വാഭാവിക മരണം എന്ന ധാരണയിൽ സമീപത്തെ പള്ളി സെമിത്തേരിയിൽ 18 ന് സംസ്കാരവും
പി.പി ദിവ്യയെ പിന്തുണയ്ക്കില്ലെന്ന നിലപാടിൽ മാറ്റമില്ല; മുഖ്യമന്ത്രി പിണറായി വിജയൻ
പി.പി ദിവ്യയെ പിന്തുണയ്ക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും മുൻപ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേനിലപാട് തന്നെയാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി കൈക്കൊണ്ടത്. അവനവൻ ചെയ്യുന്ന പാപത്തിൻ്റെ ഫലം അവനവൻ തന്നെ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു പ്രതികരണം. സിപിഎം കണ്ണൂർ ജില്ലാസമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പി.പി ദിവ്യ എഡിഎമ്മിൻ്റെ യാത്രയയപ്പ് വേദിയിൽ വന്ന് നടത്തിയ പരാമർശങ്ങൾ ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ദിവ്യയെ വിമർശിച്ചു
ഫുഡ് ഡെലിവറി ജീവനക്കാരൻ കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ മരിച്ച നിലയിൽ
ഫുഡ് ഡെലിവറി ജീവനക്കാരനെ കോഴിക്കോട് ചേവരമ്പലം ബൈപ്പാസിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേവരമ്പലം ഉമ്മളത്തൂർ സ്വദേശി മിഥുനാണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ റോഡിനു സമീപത്തെ തോട്ടിൽ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഉടൻ തന്നെ ഇയാൾ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലലത്തെത്തുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. റോഡ് പണി പുരോഗമിക്കുന്ന സ്ഥലത്താണ് അപകടം. ഞായറാഴ്‌ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ്
എയിംസ് ആലപ്പുഴയ്‌ക്ക് തന്നെ നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി
എയിംസ് ആലപ്പുഴയ്‌ക്ക് തന്നെ നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്‌ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആലപ്പുഴയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആലപ്പുഴയും തിരുവനന്തപുരം പോലെയാകണം. അതേസമയം അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മുതല്‍ ആലപ്പുഴയ്‌ക്കായി വാദിക്കുന്ന ആളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. തൻ്റെ
ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ മരിച്ചു
ഏറ്റുമാനൂരിൽ ബാറിന് മുന്നിലെ തട്ടുകടയിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുദ്യോഗസ്ഥൻ മരിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡ്രൈവറും കോട്ടയം നീണ്ടൂർ സ്വദേശിയുമായ സിപിഒ ശ്യാം പ്രസാദ് ആണ് മരിച്ചത്. രാത്രിയോടെ തട്ടുകടയിലുണ്ടായ സംഘർഷത്തിൽ ശ്യാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് മണിയോടെ മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കോട് സ്വദേശി ജിബിൻ ജോർജ് (27) തട്ടുകടയിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം തട്ടുകടയിലെത്തിയ ശ്യാം
‘കോടതി നിലപാട് ആദ്യം വരട്ടെ’;മുകേഷ് വിഷയത്തിൽ എൽഡിഎഫ് കണ്‍വീനർ ടിപി രാമകൃഷ്‌ണൻ
മുകേഷ് എംഎൽഎയുടെ കേസ് കോടതിക്ക് മുന്നിലാണെന്നും കോടതിയുടെ നിലപാട് വന്ന ശേഷം മറ്റ് കാര്യങ്ങൾ നോക്കാമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് രാമകൃഷ്‌ണന്‍റെ പ്രതികരണം. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി കൊല്ലം മണ്ഡലം കമ്മിറ്റി ഇന്നലെ എംഎൽഎ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രവർത്തകർ മുകേഷ് എംഎൽഎയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. സ്ത്രീ പീഡകരെ
ടാറ്റാ സ്റ്റീല്‍ ചെസ്സ് പ്രജ്ഞാനന്ദ ചാമ്പ്യന്‍; സഡന്‍ ഡെത്ത് ഗെയിമില്‍ ഗുകേഷിനെ പ്രജ്ഞാനന്ദ വീഴ്ത്തി
87ാം ടാറ്റാസ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ചാമ്പ്യനായി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരന്‍ ചാമ്പ്യനാകുന്നത്. അവസാന റൗണ്ടിന് ശേഷം ഗുകേഷും പ്രജ്ഞാനന്ദയും എട്ടര പോയിന്‍റ് വീതം നേടി സമനിലയിലായതോടെ വിജയിയെ കണ്ടെത്താന്‍ മൂന്ന് ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. ഇതില്‍ പ്രജ്ഞാനന്ദ വിജയം കൊയ്യുകയായിരുന്നു. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ചാമ്പ്യനായ ശേഷം ഗുകേഷ് ഇതാദ്യമായി കളിച്ച ടൂര്‍ണ്ണമെന്‍റായിരുന്നു ടാറ്റാ സ്റ്റീല്‍ ചെസ്സ്. ലോക ചെസ് ചാമ്പ്യനായ
ജോർജ് കുര്യന്‍ കേരളത്തെക്കുറിച്ചു നടത്തിയ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല
കേന്ദ്രമന്ത്രി ജോർജ് കുര്യന്‍ കേരളത്തെക്കുറിച്ചു നടത്തിയ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ നിന്നൊരു കേന്ദ്രമന്ത്രി ഉണ്ടായപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ വാങ്ങി നൽകും എന്നാണ്. എന്നാൽ അദ്ദേഹത്തിന്‍റേത് തെറ്റായ സമീപനം ആണ്. പ്രസ്‌താവന പിൻവലിച്ച് മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കേരളത്തിന് അർഹതയില്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം ദൗർഭാഗ്യകരമായി പോയി. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയുണ്ടാകുമ്പോൾ
ഇറക്കുമതി തീരുവ: തിരിച്ചടിക്കാനൊരുങ്ങി കാനഡയും മെക്‌സിക്കോയും
ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിൻ്റെ തീരുമാനത്തോട് തിരിച്ചടിക്കാന്‍ മെക്‌സിക്കോയും കാനഡയും തീരുമാനിച്ചതോടെ വ്യാപാരയുദ്ധത്തിനു കളമൊരുങ്ങുന്നു. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയന്‍ ഡോളറിൻ്റെ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നു കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു. ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കു ചുങ്കം ചുമത്തുമെന്നും വരും ആഴ്ചകളില്‍ മറ്റു ഉല്‍പന്നങ്ങള്‍ക്കും ഇത് ബാധകമാക്കുമെന്നും ട്രൂഡോ പറഞ്ഞു. അമേരിക്കന്‍ ബിയര്‍, വൈന്‍,
ദേശീയ ഗെയിംസ്: വനിതാ വോളിബോളിൽ കേരളത്തിനു സ്വർണം
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിലെ വനിതാ വോളിബോളിൽ കേരളത്തിനു സ്വർണം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ തമിഴ്‌നാടിനെ കീഴടക്കിയാണ് കേരളം ആറാം സ്വർണം വിജയിച്ചത്. 3-2നാണ് കേരളത്തിൻ്റെ വിജയം. സ്കോർ- 25-19, 22-25, 22-25, 25-14, 15-7. മത്സരത്തിൻ്റെ ആദ്യ സെറ്റ് കേരളം സ്വന്തമാക്കിയപ്പോൾ, രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്താണ് തമിഴ്‌നാട് മത്സരത്തിലേക്കു തിരിച്ചെത്തിയത്. നാലാം സെറ്റിൽ കേരളം മുന്നിലെത്തിയതോടെ അഞ്ചാം സെറ്റിൽ പോരാട്ടം കടുത്തു. ഒടുവിൽ തമിഴ്നാടിനെ വീഴ്ത്തി കേരളം