ശമ്പളം കൃത്യ സമയത്ത് നൽകുന്നത് ഉൾപ്പെടെയുള്ള 12 മറ്റാവശ്യങ്ങളും ഉന്നയിച്ചുള്ള പണിമുടക്ക് കെഎസ്ആർടിസിയിൽ ആരംഭിച്ചു. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച സമരം ഇന്നലെ അർദ്ധരാത്രി മുതൽ ഇന്ന് അർദ്ധരാത്രിവരെയാണ്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിലപ്പോവില്ലെന്ന നിലപാടിലാണ് സമരക്കാർ.
എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതവകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കുന്നില്ലെന്നും ഇപ്പോഴും ശമ്പളം മാസത്തിൻ്റെ പകുതിവരെ നീളുന്നതുമാണ് സമരകാരണങ്ങളിൽ പ്രധാനമായി പറയുന്നത്. ഇതിനൊപ്പം മറ്റാവശ്യങ്ങളും ഇവർ ഉന്നയിക്കുന്നു.