നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ഇന്ന് നിശബ്ദ പ്രചാരണം. ബുധനാഴ്‌ച 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.നിയമസഭ തെരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് തിങ്കളാഴ്ചയായിരുന്നു. അവസാന ദിവസവും ഡൽഹിയെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിലായിരുന്നു മുന്നണികൾ.

ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ ബിജെപിക്കായി സജീവമായിരുന്നു. ഡൽഹിയിലെ മലയാളി വോട്ടുകൾക്കായി കേരളത്തിൽ നിന്നുള്ള നേതാക്കളും പാർട്ടികൾക്കായി പ്രചാരണത്തിനിറങ്ങിത് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.

Related Posts