കലൂരിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് തീപ്പിടുത്തം ; ഒരു മരണം
കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന കഫേയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് തീപ്പിടുത്തമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫേയിലാണ് സംഭവം നടന്നത്.
തുന്നലിടുന്നതിന് പകരം മുറിവിൽ പശവെച്ച് ഒട്ടിച്ചു; കർണാടകയിൽ നഴ്സിനെ സസ്പെൻ്റ് ചെയ്തു
കർണാടകയിൽ ഹാവേരി ജില്ലയിലെ ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയ ഏഴുവയസുകാരൻ്റെ കവിളിലെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ ഉപയോഗിച്ച് ഒട്ടിച്ചെന്ന പരാതിയിൽ നഴ്‌സിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ബുധനാഴ്‌ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നേരത്തെ നഴ്‌സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. ജനുവരി 14 ന് ഹാവേരി ജില്ലയിലെ ഹനഗൽ താലുക്കിലെ ആടൂർ പ്രാഥമിക
തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്തിന്‍റെ ‘വിടാമുയർച്ചി’ക്കും വ്യാജപതിപ്പ്
അജിത് കുമാറിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിടാമുയർച്ചി. കേരളത്തിൽ 300ലധികം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ശ്രീ ഗോകുലം മുവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിൻ്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ‘അജിത്തിൻ്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ് ചിത്രമെന്നാണ് എക്സിൽ നിറയുന്ന
പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ജനുവരി 6 ന് ‘ജനം ടിവി’യിൽ നടന്ന ചാനൽ ചർച്ചയ്ക്കിടെ ഉണ്ടായ വിദ്വേഷ പരാമർശത്തിൽ കോട്ടയം ജില്ല സെഷൻസ് കോടതിയാണ് പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് . ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇന്ത്യയിലെ മുസ്ലിംകൾ മുഴുവൻ വർഗീയവാദികളാണ് എന്ന് പി.സി. ജോർജ് പറഞ്ഞത്. യൂത്ത് ലീഗ് ആണ് ഈ വിവാദ പരാമർശത്തിനെതിരെ പരാതി നൽകിയത്. തുടർന്ന് ഈരാട്ടുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. അതിനു പിന്നാലെയാണ് ജോർജ്
ബംഗ്ലദേശിൽ വീണ്ടും കലാപം: ഷെയ്ഖ് ഹസീനയുടെ വീട് ഇടിച്ചു നിരത്തി, തീയിട്ടു
സമൂഹ മാധ്യമത്തിലൂടെ മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഉഷെയ്ഖ് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്ത കാരണത്താൽ ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ബംഗ്ലദേശ് സ്‌ഥാപകനും രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാൻ്റെ വസതി കൂടിയാണ് കലാപകാരികൾ തകർത്തത്. മുജീബുർ റഹ്‌മാൻ്റെ മകളാണ് ഷെയ്ഖ് ഹസീന. ബുധനാഴ്‌ച രാത്രി 9 നാണ് ഹസീന സമൂഹ മാധ്യമം വഴി
ഷാരോൺ വധക്കേസ്: ഗ്രീഷ്‌മയുടെ ഹർജി ഹൈക്കോടതി സ്വീകരിച്ചു
ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്‌മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌തു. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഗ്രീഷ്‌മയുടെ അപ്പീലിൽ പ്രോസിക്യൂഷന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. വിചാരണക്കോടതിക്ക് തെളിവുകൾ പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നാണ് പ്രധാന വാദം. വിഷം നൽകിയെന്ന് പറയപ്പെടുന്ന സംഭവം തമിഴ്‌നാട്ടിൽ വെച്ചാണ്. അതുകൊണ്ട്
ഹിമാചൽ പ്രദേശിൽ യുവാവിൻ്റെ വയറിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 300 രൂപ വരുന്ന 33 നാണയങ്ങൾ
വയറുവേദനയെ തുടർന്ന് ആശുപ്രതിയിലെത്തിയ യുവാവിൻ്റ വയറ്റിൽ നിന്ന് 300 രൂപ വരുന്ന 33 നാണയങ്ങൾ ഡോക്ടർ പുറത്തെടുത്തു. ജനുവരി 31ന് ഹിമാചൽ പ്രദേശിലെ ബിൽസാപുരിലെ ഘുമർവിൻ നഗരത്തിൽ ആണ് സംഭവം നടന്നത്. സ്കീസോഫ്രീനിയ അസുഖം കാരണം ബുദ്ധിമുട്ടുന്ന രോഗിയിൽ നിന്നാണ് നാണയങ്ങൾ പുറത്തെടുത്തത്. വയറുവേദനയെ തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ച രോഗിയെ എൻഡോസ്കോപ്പിക്ക് വിധേയനാക്കുകയായിരുന്നു. 247 ഗ്രാം ഭാരമുള്ള 33 നാണയങ്ങളാണ് യുവാവിൻ്റെ വയറ്റിൽ ഡോ. അൻകുഷ് കണ്ടെത്തിയത്. ഒന്ന്, രണ്ട്
ട്രാൻസ്‌ജെൻഡറുകൾക്ക് വനിതാ കായിക മത്സരങ്ങളില്‍ ഇനി അവസരമില്ല; ഉത്തരവിറക്കി ട്രംപ്
ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റികള്‍, ഹൈസ്‌കൂള്‍, എന്നിവിടങ്ങളിലെ കായികമത്സരങ്ങളെയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക. ‘‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ പെൺകുട്ടികളെയും ഞങ്ങളുടെ സ്ത്രീകളെയും പരുക്കേൽപ്പിക്കാനും തല്ലാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ ട്രംപ് പറഞ്ഞു. ഉത്തരവ് പ്രകാരം
വരുമാനമില്ലെങ്കിൽ എന്തിനാണ് കിഫ്ബി; പി.കെ. കുഞ്ഞാലിക്കുട്ടി
കിഫ്ബി കാരണം എങ്ങോട്ടു തിരിഞ്ഞാലും ടോൾപ്പിരിവ് ആകുമെന്നും വരുമാനമില്ലെങ്കിൽ എന്തിനാണ് കിഫ്ബി എന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ എസ്.ടി.യു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ഭരിക്കുന്ന കാലത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങിയിട്ടുണ്ടെന്നായിരുന്നു ചർച്ചയെങ്കിൽ ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം കൊടുക്കുന്നുണ്ടോ എന്നായിരിക്കുന്നു ചർച്ച എന്നും അദേഹം പറഞ്ഞു. എൽ.ഡി.എഫ്. സർക്കാർ
സി പി എമ്മിന് വഴങ്ങാതെ സിപിഐയുടെ രാജി; കൊല്ലം കോർപ്പറേഷൻ
മേയർസ്ഥാനം രാജിവയ്ക്കാൻ ഈമാസം പത്തുവരെ സമയം ചോദിച്ചെങ്കിലും വഴങ്ങാതെയാണ് കൊല്ലം കോർപ്പറേഷനിൽ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനമടക്കം രാജിവച്ചത്. പത്തിന് നിശ്ചയിച്ചിട്ടുള കൗൺസിൽ യോഗം കഴിഞ്ഞ് ഇതുവരെ പൂർത്തിയാക്കിയ വികസന പദ്ധതികൾ വാർത്താസമ്മേളനം വിളിച്ച് വിശദീകരിച്ച ശേഷം രാജിവയ്ക്കാനാണ് സി.പി.എം ജില്ലാനേതൃത്വം മേയർ പ്രസന്ന ഏണസ്റ്റിന് നൽകിയിരുന്ന നിർദ്ദേശം. അതിനുമുമ്പ് ചില പദ്ധതികളുടെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിൽ രാജി നീട്ടുന്നത് സി.പി.എം ഉന്നയിച്ചെങ്കിലും സി.പി.ഐ