അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് മരണം
Kerala
0 min read
12.6k

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് മരണം

ഏപ്രിൽ 15, 2025
0

തൃശൂർ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. തിങ്കളാഴ്‌ച രാത്രി വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ട, വാഴച്ചാൽ ശാസ്‌താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ താത്‌കാലിക കുടിൽ കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഇരുവരുമുണ്ടായിരുന്നത്. കാട്ടാനക്കൂട്ടം ഇവർക്കു നേരെ പാഞ്ഞടുത്തപ്പോൾ എല്ലാവരും ചിതറിയോടി. സതീഷും അംബികയും ആനയുടെ മുന്നിൽ പെടുകയായിരുന്നു. സതീഷിൻ്റേത് പാറപ്പുറത്തു നിന്നും

Continue Reading
മുൻ കേന്ദ്ര മന്ത്രി പശുപതി കുമാർപരസിന്റെ പാർട്ടി എൻഡിഎ വിട്ടു
India
0 min read
10.9k

മുൻ കേന്ദ്ര മന്ത്രി പശുപതി കുമാർപരസിന്റെ പാർട്ടി എൻഡിഎ വിട്ടു

ഏപ്രിൽ 15, 2025
0

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കരുനീക്കങ്ങൾ. തൻ്റെ പാർട്ടി എൻഡിഎ വിടുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്‌ശക്തി പാർട്ടി (ആർഎൽജെപി) അധ്യക്ഷനുമായ പശുപതി കുമാർപരസ് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച പട്‌നയിൽ അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. ബിജെപിയുമായും എൻഡിഎയുമായും “2014 മുതൽ ഞാൻ സഖ്യത്തിലായിരുന്നു. എന്നാൽ ഇന്ന് മുതൽ എൻഡിഎയുമായി ഒരു ബന്ധവുമില്ല”, പരസ് പറഞ്ഞു. തൻ്റെ പാർട്ടി ബിഹാർ തിരഞ്ഞെടുപ്പിൽ 243

Continue Reading
മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Kerala
0 min read
14.0k

മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഏപ്രിൽ 13, 2025
0

കൊല്ലം മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്ത് കേസിൻ്റെ ആവശ്യത്തിനായി താമസിച്ചിരുന്ന വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷകനെ ഞായറാഴ്‌ച രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു

Continue Reading
നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ്; പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി കോടതി
Kerala
0 min read
9.0k

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ്; പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി കോടതി

ഏപ്രിൽ 13, 2025
0

ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി വിചാരണക്കോടതി. പോലീസിന് നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ വീഴ്‌ച പറ്റിയെന്നും കോടതി വ്യക്തമാക്കി. കൊക്കെയ്‌ൻ്റെ പിടിച്ചെടുത്ത ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാ നായില്ലെന്നും വനിതാ

Continue Reading
മണാലി ഹൈവേയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
India
1 min read
10.2k

മണാലി ഹൈവേയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

ഏപ്രിൽ 13, 2025
0

ഹിമാചല്‍ പ്രദേശ് ചണ്ഡിഗര്‍ – മണാലി ഹൈവേയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 31 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കുളു ജില്ലയിലെ പാര്‍വതി വാലിയിലെ കസോളിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായ ബസ് മറിയുകയായിരുന്നു. പരുക്കേറ്റ 31 പേരില്‍ 2 പേരുടെ നില ഗുരുതരമാണ്. ഇവരെ നര്‍ചോക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അഡിഷ്ണല്‍ എസ്പി സാഗര്‍ ചന്ദേര്‍ പ്രതികരിച്ചു. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും നിസാര പരിക്കുകളാണുള്ളത്. പൊലീസും

Continue Reading
ഗവർണർ തടഞ്ഞു വെച്ചിരുന്ന വെച്ചിരുന്ന ബില്ലുകൾ ഒടുവിൽ നിയമമായി പ്രാബല്യത്തിൽ
India
0 min read
10.7k

ഗവർണർ തടഞ്ഞു വെച്ചിരുന്ന വെച്ചിരുന്ന ബില്ലുകൾ ഒടുവിൽ നിയമമായി പ്രാബല്യത്തിൽ

ഏപ്രിൽ 13, 2025
0

ഗവർണർ തടഞ്ഞു വെച്ചിരുന്ന പത്ത് നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തി . ഇക്കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് സുപ്രധാന നീക്കം. കഴിഞ്ഞ വർഷം തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളിലാണ് അനുമതി നൽകാതെ ഗവർണർ തടഞ്ഞു വെച്ചിരുന്നരുന്നത്. സർക്കാർ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന നിയമസഭ പുനപരിശോധിച്ച 10 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കാനുള്ള തമിഴ്‌നാട് ഗവർണർ ആർ എൻ രവിയുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്ന് ഏപ്രിൽ 8 ന്

Continue Reading
ഈ വിഷുവിന് വിഷുക്കണിയായ തിയേറ്ററുകളിലെത്തുന്നു ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’
Entertainment
1 min read
10.8k

ഈ വിഷുവിന് വിഷുക്കണിയായ തിയേറ്ററുകളിലെത്തുന്നു ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’

ഏപ്രിൽ 13, 2025
0

ഇത്തവണ വിഷുക്കണിയുമായി മൂന്ന് ചിത്രങ്ങളാണ് കൊട്ടക നിറയ്ക്കാനെത്തുന്നത്.  മമ്മൂട്ടിച്ചിത്രം മമ്മൂട്ടിച്ചിത്രം ‘ബസൂക്ക’, നസ്‌ലിൻ്റെയും ടീമിൻ്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’ എന്നിവയാണ് മലയാളത്തിലെ വിഷു റിലീസുകൾനസ്സൻ്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങളോട് മാറ്റുരക്കാൻ മലയാളത്തിലെ ഹിറ്റ് മെഷിൻ എന്നറിയപ്പെടുന്ന ബേസിൽ ജോസഫിൻ്റെ ‘മരണമാസ്’ എന്ന ചിത്രവും വിഷുവിന് എത്തുന്നുണ്ട്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് നടൻ ടൊവിനോ തോമസ് ആണ്. നടൻ സിജു സണ്ണി കഥയെഴുതി സിജുവും ശിവപ്രസാദും

Continue Reading
വഖഫ് ഭേദഗതി നിയമത്തിൽ ആദ്യ നടപടി; സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചു
India
1 min read
14.9k

വഖഫ് ഭേദഗതി നിയമത്തിൽ ആദ്യ നടപടി; സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചു

ഏപ്രിൽ 13, 2025
0

മധ്യപ്രദേശിൽ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ആദ്യ നടപടി . പന്ന ജില്ലയിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച മദ്രസ നടത്തിപ്പുകാർ തന്നെ സ്വയം പൊളിച്ചു നീക്കി. പ്രദേശവാസിയായ മുസ്ലീം വിഭാഗക്കാരൻ ബിജെപി നേതാവ് മുഖേന അധികൃതർക്ക് നൽകിയ പരാതിയിൽ മദ്രസ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി. പുതിയ നിയമം പാസാക്കിയതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം നടപടിയെടുക്കുന്നതിന് മുൻപേ നടത്തിപ്പുകാർ തന്നെ മദ്രസ പൊളിച്ചു നീക്കുകയായിരുന്നുവെന്ന് അധികൃതർ

Continue Reading
തൊടുപുഴ ബിജുവിൻ്റെ കൊലപാതകം; ഒന്നാം പ്രതിയുടെ ഭാര്യ സീനയും അറസ്റ്റില്‍
Kerala
1 min read
13.6k

തൊടുപുഴ ബിജുവിൻ്റെ കൊലപാതകം; ഒന്നാം പ്രതിയുടെ ഭാര്യ സീനയും അറസ്റ്റില്‍

ഏപ്രിൽ 13, 2025
0

തൊടുപുഴ ബിജുവിൻ്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയുടെ ഭാര്യ സീനയും അറസ്റ്റില്‍. ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഒന്നാം പ്രതി ജോമോൻ്റെ ഭാര്യ സീന (45) യാണ് അറസ്റ്റിലായിരിക്കുന്നത്. വീട്ടില്‍ എത്തിച്ച് ഇവരെ തെളിവെടുപ്പ് നടത്തി. ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതികള്‍ ബിജുവിൻ്റെ മൃതദേഹവുമായി ജോമോൻ്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് സീനയാണ്.

Continue Reading
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്
Kerala
0 min read
11.1k

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്

ഏപ്രിൽ 12, 2025
0

ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൃഷ്ണ ഭക്തയെന്ന നിലയില്‍ നേരത്തെ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ് ടെമ്പിള്‍ പൊലീസ് കേസെടുത്തത്. കിഴക്കേ നടയില്‍ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പരാതിയിലാണ് നടപടി. നേരത്തെ ജസ്‌ന സലീം ക്ഷേത്ര പരിസരത്തുവച്ച് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു

Continue Reading