തൃശൂർ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. തിങ്കളാഴ്‌ച രാത്രി വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ട, വാഴച്ചാൽ ശാസ്‌താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ താത്‌കാലിക കുടിൽ കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഇരുവരുമുണ്ടായിരുന്നത്.

കാട്ടാനക്കൂട്ടം ഇവർക്കു നേരെ പാഞ്ഞടുത്തപ്പോൾ എല്ലാവരും ചിതറിയോടി. സതീഷും അംബികയും ആനയുടെ മുന്നിൽ പെടുകയായിരുന്നു. സതീഷിൻ്റേത് പാറപ്പുറത്തു നിന്നും അംബികയുടെ മൃതദേഹം പുഴയിൽനിന്നുമാണ് കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതോടെ 24 മണിക്കൂറിനിടെ മുന്നുപേരാണ് കാട്ടാനക്കലിക്ക് ഇരകളായത്.

Related Posts