കൊല്ലത്ത് കിടപ്പ് മുറിയിൽ കഞ്ചാവ് ചെടി വളർത്തി; പ്രതി അറസ്റ്റിൽ
Kerala
0 min read
11.2k

കൊല്ലത്ത് കിടപ്പ് മുറിയിൽ കഞ്ചാവ് ചെടി വളർത്തി; പ്രതി അറസ്റ്റിൽ

ഏപ്രിൽ 15, 2025
0

കൊല്ലം കരുനാഗപ്പള്ളിയിൽ കിടപ്പ് മുറിയിൽ കഞ്ചാവ് ചെടി വളർത്തിയ ആൾ അറസ്റ്റിൽ. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ ബെഡ് റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിൽ 5 ഗ്രാം കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024 പ്രഖ്യാപിച്ചു; ടൊവിനോ മികച്ച നടന്‍, നസ്രിയ, റിമ കല്ലിങ്കല്‍ മികച്ച നടിമാര്‍
Kerala
1 min read
12.0k

48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024 പ്രഖ്യാപിച്ചു; ടൊവിനോ മികച്ച നടന്‍, നസ്രിയ, റിമ കല്ലിങ്കല്‍ മികച്ച നടിമാര്‍

ഏപ്രിൽ 15, 2025
0

48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ കേരളത്തില്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ്. ഇത്തവണ 80 ചിത്രങ്ങളാണ് അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡൻ്റ് ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2024ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സുധീഷ് സ്‌കറിയ, കെ വി തമര്‍, ഫാസില്‍ മുഹമ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഫാസില്‍

Continue Reading
കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് തമിഴ്‌നാട്; സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കേന്ദ്രം കവരുന്നതിനെതിരെ പോരാട്ടം ശക്തമാക്കും; മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
India
0 min read
14.2k

കേന്ദ്രത്തിനെതിരെ പോര് കടുപ്പിച്ച് തമിഴ്‌നാട്; സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കേന്ദ്രം കവരുന്നതിനെതിരെ പോരാട്ടം ശക്തമാക്കും; മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഏപ്രിൽ 15, 2025
0

തമിഴ്നാടിന് വിദ്യാഭ്യാസവും ഭാഷയും ഉൾപ്പടെ കൂടുതൽ മേഖലകളിൽ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭയിൽ അദ്ദേഹം ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്തിൻ്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിർദേശങ്ങളും ശുപാർശ ചെയ്യാൻ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. 2 വർഷത്തിനുള്ളിൽൽ അന്തിമ റിപ്പോർട്ടും 2025ഓടെ ഇടക്കാല റിപ്പോർട്ടും കമ്മിറ്റി സമർപ്പിക്കും. മുഖ്യമന്ത്രിയായിരുന്ന കെ കരുണാനിധിയും 1974ൽ അന്നത്തെ സ്വയംഭരണാവകാശം

Continue Reading
ഇടുക്കി നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരു മരണം
Kerala
0 min read
12.0k

ഇടുക്കി നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരു മരണം

ഏപ്രിൽ 15, 2025
0

ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടിക്ക് ദാരുണാന്ത്യം. നേര്യമം​ഗലം കീരിത്തോട് സ്വദേശിനിയായ അ‌നീറ്റ ബെന്നിയാണ് മരിച്ചത്. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മണിയമ്പാറ ഭാ​ഗത്താണ് അപകടം നടന്നത്. 15 പേർക്ക് ഗുരതരമല്ലാത്ത പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് മുൻവശത്തെ സീറ്റിലിരുന്ന അ‌നീറ്റ ബെന്നി അപകട സമയം ചില്ല് തകർത്ത് പുറത്തേക്ക് വീഴുകയായിരുന്നു.

Continue Reading
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്
Kerala
0 min read
13.9k

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

ഏപ്രിൽ 15, 2025
0

സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയായി. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിൻ്റെ വിപണി വില 8720 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ആദ്യമായി 70,000 കടന്നത്. ഇന്നും ഇന്നലെയുമായി 400 രൂപയാണ് പവന് കുറഞ്ഞത്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

Continue Reading
തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി അന്തരിച്ചു
India
1 min read
10.6k

തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി അന്തരിച്ചു

ഏപ്രിൽ 15, 2025
0

തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി (58) അന്തരിച്ചു. ചെന്നൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു. 2002ൽ പുറത്തിറങ്ങിയ ഏപ്രിൽ മാതത്തിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. കിഴക്കു കടർകരൈ സാലൈ, പുതുക്കോട്ടൈയിലിരുന്തു സരവണൻ, മെർക്കുറി പൂക്കൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘പെരിയാർ’ എന്ന ചിത്രത്തിൽ അണ്ണാദുരൈയായി വേഷമിട്ടു. രാവണൻ, നിനൈത്തതു യാരോ, കടു​ഗു, സർക്കാർ, ബൊമ്മൈ നായകി

Continue Reading
നിവിൻ പോളി ഓട്ടോ ഡ്രൈവറായി എത്തുന്ന ഡോൾബി ദിനേശൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്
Entertainment
0 min read
11.9k

നിവിൻ പോളി ഓട്ടോ ഡ്രൈവറായി എത്തുന്ന ഡോൾബി ദിനേശൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഏപ്രിൽ 15, 2025
0

നിവിൻ പോളി ഓട്ടോ ഡ്രൈവറായി എത്തുന്ന ഡോൾബി ദിനേശൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സർക്കീട്ട്, ആയിരത്തൊന്നു നുണകൾ എന്നീ ചിത്രങ്ങൾക്കു ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രാഹണം നിർവഹിക്കുന്നു. ഡോൺ വിൻസെന്റാണ് സംഗീത സംവിധാനം. പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിങ് നിധിൻ രാജ് ആരോൾ. നാടൻ വേഷത്തിൽ തനിനാടൻ മലയാളി

Continue Reading
കർണാടകയിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി
Karnataka
0 min read
9.3k

കർണാടകയിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി

ഏപ്രിൽ 15, 2025
0

കർണാടകയിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മ​ഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. മിറാജിലേക്കു ഇരുമ്പ് ദണ്ഡുകളുമായി പോവുകയായിരുന്ന ട്രെയിൻ രാവിലെ 7.30ഓടെ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയിലാണ് ട്രെയിനിൻ്റെ രണ്ട് വാ​ഗണുകൾ പാളം തെറ്റിയത്. ഇരു ലെയിനുകളിലൂടെയുമുള്ള ട്രെയിൻ ​ഗതാ​ഗതം സംഭവത്തെത്തുടർന്ന് കുറച്ച് മണിക്കൂറുകൾ ​തടസപ്പെട്ടു.

Continue Reading
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു
Kerala
0 min read
12.9k

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു

ഏപ്രിൽ 15, 2025
0

കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് കെ.കെ രാഗേഷിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലായിരുന്നു തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗമായ എം. പ്രകാശൻ്റെ പേരും പ്രഥമ പരിഗണനയിലുണ്ടായിരുന്നു. നേരത്തെ ടി.വി രാജേഷിൻ്റെ പേര് കൂടി ഉയർന്ന് കേട്ടിരുന്നെങ്കിലും രാജേഷിനെ

Continue Reading
കട ഒഴിയാന്‍ പരാതി നൽകിയതിൽ പക; കാസർഗോഡ് കടയിലിട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി
Kerala
0 min read
10.6k

കട ഒഴിയാന്‍ പരാതി നൽകിയതിൽ പക; കാസർഗോഡ് കടയിലിട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

ഏപ്രിൽ 15, 2025
0

കാസർഗോഡ് ബേഡഡുക്കയിൽ തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർഗോഡ് ബേഡഡുക്ക മണ്ണെടുക്കത്ത് പലചരക്ക് കട നടത്തിയിരുന്ന സി.രമിത (32)യാണ് മരിച്ചത്. രമിതയുടെ കടയ്‌ക്ക് സമീപം ഫർണീച്ചർ കട നടത്തുന്ന തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീ കൊളുത്തി കൊലപ്പെടുത്തിയത്. ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബേഡകം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ച് കടയിലെത്തി ബഹളമുണ്ടാക്കുന്നതിനാൽ യുവതി, രാമാമൃതയെ പറ്റി കെട്ടിട

Continue Reading