ഇടുക്കി നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടിക്ക് ദാരുണാന്ത്യം. നേര്യമം​ഗലം കീരിത്തോട് സ്വദേശിനിയായ അ‌നീറ്റ ബെന്നിയാണ് മരിച്ചത്. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മണിയമ്പാറ ഭാ​ഗത്താണ് അപകടം നടന്നത്. 15 പേർക്ക് ഗുരതരമല്ലാത്ത പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന് മുൻവശത്തെ സീറ്റിലിരുന്ന അ‌നീറ്റ ബെന്നി അപകട സമയം ചില്ല് തകർത്ത് പുറത്തേക്ക് വീഴുകയായിരുന്നു.

Related Posts