തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാൻലി (58) അന്തരിച്ചു. ചെന്നൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു. 2002ൽ പുറത്തിറങ്ങിയ ഏപ്രിൽ മാതത്തിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. കിഴക്കു കടർകരൈ സാലൈ, പുതുക്കോട്ടൈയിലിരുന്തു സരവണൻ, മെർക്കുറി പൂക്കൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘പെരിയാർ’ എന്ന ചിത്രത്തിൽ അണ്ണാദുരൈയായി വേഷമിട്ടു. രാവണൻ, നിനൈത്തതു യാരോ, കടു​ഗു, സർക്കാർ, ബൊമ്മൈ നായകി എന്നീ ചിത്രങ്ങളിലും വേഷമിട്ടുണ്ട്. 2024 ൽ പുറത്തിറങ്ങിയ മഹാരാജയാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

Related Posts