കർണാടകയിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മ​ഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. മിറാജിലേക്കു ഇരുമ്പ് ദണ്ഡുകളുമായി പോവുകയായിരുന്ന ട്രെയിൻ രാവിലെ 7.30ഓടെ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെയിലാണ് ട്രെയിനിൻ്റെ രണ്ട് വാ​ഗണുകൾ പാളം തെറ്റിയത്. ഇരു ലെയിനുകളിലൂടെയുമുള്ള ട്രെയിൻ ​ഗതാ​ഗതം സംഭവത്തെത്തുടർന്ന് കുറച്ച് മണിക്കൂറുകൾ ​തടസപ്പെട്ടു.

Related Posts