തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അഴിച്ചുപണി; ഡി. സി. സി. അധ്യക്ഷന്മാർക്ക് മാറ്റമുണ്ടായേക്കും
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണിയുണ്ടാവില്ലെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പായി മാറ്റം വരുമെന്ന് സൂചന. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ചില ഡി. സി. സി. അധ്യക്ഷന്മാർക്ക് മാറ്റമുണ്ടായേക്കും. എ ഐ സി സി നേരിട്ടാവും തീരുമാനമെടുക്കുക. അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ, പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. ഗുജറാത്തിൽ സമ്മേളന തീരുമാനങ്ങൾ പ്രാവർത്തികമാക്കി തുടങ്ങിയിട്ടുണ്ട്. അഹമ്മദാബാദ് സമ്മേളനം ഡി.സി.സികളുടെ അധികാരം വർദ്ധിപ്പിക്കാനും
ദീപ്തി വെൽഫെയർ അസോസിയേഷൻ നോർക്ക ക്ഷേമോത്സവം സംഘടിപ്പിച്ചു
ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച നോർക്ക ക്ഷേമോത്സവം ശ്രദ്ധേയമായി. എൻ ആർ കെ ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പി കൃഷ്ണകുമാറിൻ്റെ ആമുഖത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡണ്ട് കെ.സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കൃഷ്ണദാസ് സ്വാഗതമാശംസിച്ചു. വിഷ്ണുമംഗലം കുമാർ, റീസ രഞ്ജിത്തിനെ ഔപചാരികമായി സദസ്സിന് പരിചയപ്പെടുത്തി. ട്രഷറർ സനിൽകുമാർ റീസ രഞ്ജിത്തിന് മെമെന്റോ സമ്മാനിച്ചു. വിജേഷും പ്രവീണും ചേർന്ന് പൊന്നാടയണിയിച്ചു. നോർക്ക റൂട്ട്സിൻ്റെ വിവിധ ക്ഷേമപദ്ധതികൾ റീസ
നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡുകളുടെ ഇന്‍ഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപ വരെയാക്കി
നോർക്ക റൂട്ട്സിൻ്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. അപകട മരണ ഇൻഷുറൻസ് തുക നിലവിൽ നാലു ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ 2 ലക്ഷം രൂപയെന്നത് 3 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി മുതൽ
ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരിക്ക് വാക്സിൻ എടുത്തിട്ടും പേ വിഷബാധ
മലപ്പുറം പെരുവള്ളൂരിൽ ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ. പെരുവള്ളൂർ കാക്കത്തടം സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിക്ക് മാർച്ച് 29 നാണ് തെരുവുനായയുടെ കടിയേറ്റത്. കാലിനും തലയ്ക്കും കടിയേറ്റിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് വാക്സിൻ നൽകിയിരുന്നു. മുറിവ് ഉണങ്ങിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് പനി ബാധിച്ചതോടെ നടത്തിയ പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു.അന്ന് പ്രദേശത്ത് ഏഴു പേർക്ക്
ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; ഒന്നാം പ്രതി നാരായണദാസ് പിടിയിൽ
തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കി ഒളിവിൽപ്പോയ മുഖ്യപ്രതി നാരായണദാസ് പിടിയിൽ. കൊടുങ്ങല്ലൂർ എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് രാത്രി തന്നെ കൊടുങ്ങല്ലൂർ എത്തിക്കുമെന്നാണ് വിവരം. തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് കേസിലെ ഒന്നാം പ്രതിയാണ്. നാരായണദാസിനെ പ്രതിചേർത്ത കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. 2023 ഫെബ്രുവരി 27നാണ് അജ്ഞാത
കഞ്ചാവുമായി റാപ്പർ വേടൻ പിടിയിൽ
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ലഹരി ഫ്ലാറ്റിൽ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാവിലെ 10 മണിയോടെയാണ് പൊലീസ് എത്തിയത്. കഞ്ചാവ് കണ്ടെത്തിയത് തുടർന്ന് നടത്തിയ പരിശോധനയിലാണ്. പരിശോധന നടക്കുമ്പോൾ വേടൻ ഫ്ലാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. 9 പേരടങ്ങുന്ന സംഘമായിരുന്നു അവിടെ ഉണ്ടായിരുന്നത്. വേടൻ തൃശൂർ സ്വദേശിയാണ്.
16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ 16 യുട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചു. ഡോൺ ന്യൂസടക്കമുള്ള യുട്യൂബ് ചാനലുകളാണ് നിരോധിച്ചത്. സൈന്യത്തിനും ഇന്ത്യയ്ക്കും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും സെൻസിറ്റീവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെയും തുടർന്നാണ് 16 പാകിസ്ഥാൻ യുട്യൂബ് ചാനലുകൾ ഇന്ത്യ നിരോധിച്ചത്. സർ ടി.വി, റഹ്താൻ, ജിയോ ന്യൂസ്, സുാ ന്യൂസ്, എ.ആർ.വൈ ന്യൂസ്, ബോൾ ന്യൂസ്, 63 06ശലക്ഷം വരിക്കാനുള്ള ഡോൺ ന്യൂസ്, തുടങ്ങിയ പ്രമുഖ
ആയുധങ്ങളുമായി തുര്‍ക്കി സൈനിക വിമാനം പാകിസ്താനിലെത്തി; മിസൈലുകൾ ചൈന എത്തിച്ചതായും റിപ്പോർട്ട്
കാശ്മീർ പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനികവിമാനങ്ങൾ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്താനിലെത്തിയത്. ആയുധങ്ങൾ, ഡ്രോണുകൾ, പടക്കോപ്പുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ തുടങ്ങിയവ പാകിസ്താനിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന പാക് സൈന്യത്തിൻ്റെ രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്. തുർക്കിയും പാകിസ്താനും തമ്മിൽ പ്രതിരോധ സഹകരണമുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു
കര്‍ണാടകയിൽ പാൽ, വൈദ്യുതി, ബസ് ചാർജ് വർദ്ധനക്ക് പിന്നാലെയാണ് സ്കൂൾ പാഠപുസ്തകങ്ങളുടെ വിലയിലും വർദ്ധന. സർക്കാറിൻ്റെ കീഴിലെ പാഠപുസ്തക സൊസൈറ്റി പുറത്തിറക്കുന്ന പാഠപുസ്തകങ്ങൾക്കാണ് വില വർദ്ധിപ്പിച്ചത്. 10 മുതൽ 20 ശതമാനം വരെ വില മുന്നറിയിപ്പ് നൽകാതെയാണ് വർദ്ധിപ്പിച്ചതെന്നും ഇത് രക്ഷിതാക്കളെ ബാധിക്കുമെന്നും പ്രൈവറ്റ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷൻ സെക്രട്ടറി ശശി കുമാർ പറഞ്ഞു. പുസ്തകവില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിപ്പിച്ചാൽ പ്രതിഷേധ നടപടികൾ സ്വീകരിക്കുന്ന ജനങ്ങൾ സർക്കാർ വില
മൂന്നുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്
സംസ്ഥാനത്ത് വ്യത്യാസമില്ലാതെ 3 ദിവസമായി തുടർന്ന സ്വർണ്ണ വിലയിൽ ഇന്ന് ഇടിവ്. പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 72,040 രൂപയായിരുന്നു വില. ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയായി. ഏപ്രിൽ 22ന് ചരിത്രത്തിലെ ഏറ്റവുമുയർന്ന പവൻ വിലയായ 74,320 രൂപ രേഖപ്പെടുത്തിയിരുന്നു. തുടർന്നുള്ള 2 ദിവസം വിലയിടിഞ്ഞു. വിലവ്യത്യാസമില്ലാതെ തുടർന്ന 3 ദിവസത്തിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.