കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല: കെ.സി. വേണു ഗോപാൽ
ഇന്ന് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കില്ലെന്ന് കെ.സി. വേണു ഗോപാൽ. പാർട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുൽ ഗാന്ധിക്ക് ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. ഇപ്പോൾ കോൺഗ്രസിനെതിരെ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ല. പാർട്ടിയുടെ സംവിധാനം അനുസരിച്ച് പാർട്ടി പ്രവർത്തിക്കും. നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ ചർച്ചകൾ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം
‘അങ്കൺവാടി തെരഞ്ഞെടുപ്പ് അല്ല വരാൻ പോകുന്നത്,: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കുട്ടത്തിൽ
കോൺഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ. എം.എൽ.എ. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൻമാർ ദിവസവും പരസ്യമായി വിവാദപ്രസ്താവനകളുമായി രംഗത്തുവരുന്നത് അവസാനിപ്പിക്കണം. അങ്കൺവാടി തെരഞ്ഞെടുപ്പ് അല്ല വരാൻ പോകുന്നത്. മുതിർന്ന നേതാക്കളും യുവ നേതാക്കൾ കാണിക്കുന്ന പക്വതയും പാകതയും കാണിക്കണം. പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു അത് താങ്ങാനുള്ള കെൽപ് പാർട്ടിക്കില്ലാത്തത് കൊണ്ടാണ് ഞങ്ങൾ മിണ്ടാതിരിക്കുന്നത്. പാർട്ടിയിലെ യുവാക്കൾ
ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കാസർഗോട്ട് ഇന്ന് തുടക്കം
ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കാസർഗോട്ട് ഇന്ന് തുടക്കം കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്ര കാസർഗോട്ട് നിന്നാരംഭിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് ഉദ്ഘാടനം ചെയ്‌തു. കാസർഗോഡ് ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷറഫ് എംഎൽഎ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, ഡോ. അജയ കുമാർ
ആർത്തവ സമയത്ത് ഭക്ഷണമുണ്ടാക്കിയ യുവതിയെ ഭർതൃവീട്ടുകാർ കൊന്ന് കെട്ടിത്തൂക്കി
മുബൈയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിൻ്റെ പേരിൽ യുവതിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. കൊല നടത്തിയെന്ന് സംശയിക്കുന്ന ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്. അടുക്കളയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്യാനായി എത്തിയ യുവതിയോട് ഭർതൃമാതാവും ഭർതൃസഹോദരിയും മോശമായി പെരുമാറിയെന്നും പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. മൃതദേഹം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ സാരിത്തുമ്പിൽ
മൂന്ന് ദിവസത്തിന് ശേഷം സ്വർണ്ണ വില തിരിച്ചു കയറുന്നു
സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വില ഇന്ന് കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 8775 രൂപയും പവന് 160 രൂപ കൂടി 70,200 രൂപയുമാണ് വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണ്ണവില 8,755 രൂപയിലെത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ ഈ വില തന്നെയായിരുന്നു. ഇതാണ് ഇന്ന് തിരിച്ച് കയറിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പതിഫലിക്കുന്നത്. വ്യാഴാഴ്ച വില കുത്തനെ
നൈജീരിയൻ യുവതിയുടെ മരണം: സുഹൃത്തായ ഘാന സ്വദേശി പിടിയിൽ
ബംഗളൂർ ചിക്കജാലയിൽ നൈജീരിസ്റ്റൻ സ്വദേശിനി ലൊവേതിനെ (33) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ ഘാന സ്വദേശി അറസ്റ്റിലായി. ബി.ടി.എം ലേഔട്ടിൽ താമസിക്കുന്ന സാമൺസ് ബപുങ ആണ് പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിലായിരുന്നു യുവതി താമസിച്ചിരുന്നത്. നഗരത്തിലെ സ്വകാര്യ കമ്പനിയിൽ 5 വർഷംമുമ്പ് ജോലി ലഭിച്ചെത്തിയ സാമൺസ് ബപുങ യുവതിയുമായി പരിചയത്തിലായി. പിന്നീട് പല തവണയായി യുവതിക്ക് പണം കടം നൽകിയിരുന്നു. പണം തിരിച്ചു കിട്ടാതായപ്പോൾ സാമൺസ് കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നെന്ന്
‘ഇമ്മിണി വല്യൊരു കണ്ണട വേണം’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ദീപ്തി ഹാളിൽ നടന്ന പുസ്തകപ്രകാശനം ശ്രദ്ധേയമായി. സർഗ്ഗധാര അംഗം ശ്രീലത ഉണ്ണിയുടെ ഇമ്മിണി വല്യൊരു കണ്ണട വേണം എന്ന ആദ്യ കവിതാ സമാഹാരമാണ് പ്രകാശനം ചെയ്തത്. കവയിത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ ഇന്ദിരാബാലന് കോപ്പി നൽകിക്കൊണ്ട് എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. സർഗ്ഗധാര പ്രസിഡണ്ട് ശാന്തമേനോൻ പുസ്തകം പരിചയപ്പെടുത്തി. സുധാകരൻ രാമന്തളിയും ഇന്ദിരാബാലനും പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. പ്രസാധകരായ സാഹിത്യ
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ കേന്ദ്രം ജീവനക്കാരി കുറ്റം സമ്മതിച്ചു
പത്തനം തിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിക്കെതിരെ കേസെടുത്ത് പോലീസ്. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ ഇരുപതുകാരനെതിരെ പോലീസ് കേസെടുത്തത്. അക്ഷയ സെന്റർ ജീവനക്കാരിയാണ് കൃത്രിമം കാട്ടിയതെന്ന വിദ്യാർഥിയുടെ മൊഴി പോലീസ് പരിശോധിച്ചു. കേസിലെ ദുരൂഹത നീക്കാൻ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്തു. നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രത്തിലെ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്കും കസ്റ്റഡിയിലെടുത്തു. അതിനിടെ വിദ്യാര്‍ഥിക്കെതിരെ ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തു.
ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി തടയും; സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ
യുദ്ധ ഘട്ടങ്ങളിൽ പോലും റദ്ദാക്കാത്ത സിന്ധു നദീജല കരാർ മരവിപ്പിച്ചാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ,- പാകിസ്ഥാനെതിരായ നടപടി തുടങ്ങിയത്. അൻപതിലധികം എഞ്ചിനീയർമാരെ സ്ഥിതി പരിശോധിക്കാൻ കശ്മീരിലേക്കയച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ നദികളിലെ ജലം ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കും. ചെനാബ് നദിയിലെ ബഗ്ലിഹർ അണക്കെട്ടിൻ്റെ ഷട്ടർ താഴ്‌ത്തിയാണ് പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറച്ചത്. ഇന്ത്യ വെള്ളം പിടിച്ചുവയ്‌ക്കുന്നതായും സിയാൽകോട്ടിന് സമീപം നദിയിൽ ജലനിരപ്പ് താഴ്‌ന്നതായും പാകിസ്ഥാൻ ആരോപിച്ചു. കിഷൻഗംഗ അണക്കെട്ടിൻ്റെ ഷട്ടര്‍ താഴ്‌ത്തി
പേവിഷബാധ; കുത്തിവെപ്പ് എടുത്തിട്ടും ചികിത്സയില്‍ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു
കൊല്ലത്ത് കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. വെന്റിലേറ്ററിൻ്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് കഴിഞ്ഞ ഏപ്രിൽ 8 നാണ് നായയുടെ കടിയേറ്റത്. മൂന്നു ഡോസ് വാക്സിൻ എടുത്തിട്ടും പേവിഷബാധയുണ്ടായതിൽ ആരോഗ്യവകുപ്പിനെതിരേ വിമർശനം ശക്തമാകുന്നതിനിടയിലാണ് കുട്ടിയുടെ മരണം. മുറ്റത്തെ താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു തെരുവുനായ, താറാവിനെ രക്ഷിക്കാൻ കുട്ടി