തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി
തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. വിഷ്‌ണുവാണ് വിധി പ്രസ്താവിക്കുന്നത്. പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ ആണ് കേസിലെ പ്രതി. പ്രതി വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ 2023 ഓഗസ്റ്റ് 30 ന് പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സ്വർണ്ണവിലയിൽ വൻ കുതിപ്പ്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഗ്രാമിന് 250 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 9025 രൂപയായി വർദ്ധിച്ചു. പവന് 2000 രൂപ ഉയർന്ന് 72,200 രൂപയായി തിങ്കളാഴ്‌ച ലോകവിപണിയിലും സ്വർണ്ണവില ഉയർന്നു. രണ്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഡോളർ ദുർബലമായതും സുരക്ഷിത നിക്ഷേപമെന്ന വിലയിരുത്തലുമാണ് സ്വർണ്ണത്തിന് ഗുണകരമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് വർദ്ധിക്കുകയാണ്.
ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രിംകോടതി; ജസ്റ്റിസ് കെ വി വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം
സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 33 ജഡ്ജിമാരിൽ നിലവിലെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതല്‍ സ്വത്ത് 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ജഡ്ജിമാരുടെ ഏപ്രില്‍ 1ലെ മീറ്റിങ്ങിലെ തീരുമാനപ്രകാരമാണ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടന്‍ അപ്‌ലോഡ് ചെയ്യും.
കണ്ണൂർ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം; ഒരാൾ കൂടി അറസ്റ്റിൽ
കണ്ണൂർ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം ഒരാൾ കൂടി അറസ്റ്റിൽ. പട്ടാമ്പി തിരുമറ്റക്കോട് ചാത്തന്നൂര്‍ ഇട്ടോണം നരംകുന്നത്ത് മുഹമ്മദ് അന്‍സാദ് (27) ആണ് അറസ്റ്റിലായത്. ബിഹാര്‍ പ്രാണ്‍പുര്‍ സ്വദേശി സഹ്ബുല്‍ (24), മുഴപ്പിലങ്ങാട് മഠത്തിന് സമീപത്തെ പ്രജിത് (30) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ബിഹാറില്‍ നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തു വിട്ടു. ഏപ്രില്‍ 29-ന് രാത്രിയാണ് സംഭവം. 5 പേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.
പാകിസ്താനിൽ ഭൂചലനം, റിക്‌ടർ സ്കെയിൽ 4.2 തീവ്രത
പാകിസ്താനിൽ ഭൂചലനം, റിക്‌ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്‌ച വൈകുന്നേരം 4 മണിയോടെയാണ് പാകിസ്‌താനിൽ റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. അഫ്ഗാനിസ്ഥാനിലും തിങ്കളാഴ്ച 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണ്. ആഴത്തിലുള്ള ഭൂകമ്പങ്ങളേക്കാൾ ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ അപകടകരമാണ്, കാരണം അവ ഭൂമിയുടെ
വയനാട് വാളാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
വയനാട് വാളാട് പുഴയിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. ക്രിസ്റ്റി കളപുരയ്ക്കൽ, അജിൻ വാഴ പ്ലാംകുടി എന്നിവരാണ് മരിച്ചത്. ഇരുവരും ഒൻപത്, പത്ത് ക്ലാസുകളിലാണ് പഠിക്കുന്നവരാണ്. പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ബന്ധുക്കളാണ് മരിച്ച രണ്ടു കുട്ടികളും . 5 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 3 പേരെ രക്ഷപ്പെടുത്തി.
ഹൈബ്രിഡ് കഞ്ചാവ് കേസ് : സംവിധായകന്‍ സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട്
സംവിധായകന്‍ സമീര്‍ താഹിര്‍ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ട് മണിക്കൂറോളമാണ് സമീര്‍ താഹിറിനെ ചോദ്യം ചെയ്തത്. ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിച്ചതിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് സമീര്‍ താഹിര്‍ മൊഴി നല്‍കിയത്. 7 വര്‍ഷം മുന്‍പ് വാടകയ്‌ക്ക് എടുത്ത ഫ്‌ളാറ്റ് ആണിത്. കൊച്ചി കച്ചേരിപ്പടിയിലെ എക്സൈസ് ഓഫിസിലേക്ക് തിങ്കളാഴ്ച ഉച്ചയോടു കൂടിയായിരുന്നു സമീര്‍ താഹിറിനെ
നാസയുടെ ബജറ്റ് വൻതോതിൽ വെട്ടിക്കുറച്ച് ട്രംപ്
അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ബജറ്റില്‍ 2026-ല്‍ 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശവുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ബജറ്റിൻ്റെ ബ്ലൂപ്രിൻ്റ് വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. 2480 കോടി ഡോളറില്‍ നിന്ന് 1880 കോടി ഡോളറിലേക്കാണ് ബജറ്റ് വിഹിതം വെട്ടിക്കുറക്കാനാണ് നിര്‍ദേശം. ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് ഈ നീക്കം വലിയ തിരിച്ചടിയാകുമെന്നും ആധുനിക ചാന്ദ്ര ദൗത്യങ്ങളില്‍ ഇത് ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വയില്‍ നിന്ന്
സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്; ജാഗ്രത
സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂര്‍-കാസര്‍ഗോഡ് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), മലപ്പുറം (കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ) തീരങ്ങളില്‍ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊട്ടിത്തെറി ഉണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക ഉയര്‍ന്നു. അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയിലാണ് പുക ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് രോഗികള്‍ അടക്കമുള്ളവരെ മാറ്റി. ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് ആറാം നിലയിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്ന് സമാനമായ നിലയില്‍ പുക ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് അത്യാഹിത വിഭാഗത്തില്‍ നിന്ന് വീണ്ടും പുക