ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ
ദേശീയ പണിമുടക്കിന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. ബുധനാഴ്‌ച നടക്കുന്ന പൊതു പണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആർടിസിയിൽ പണിമുടക്കേണ്ട സാഹചര്യമില്ല. നിലവിൽ ജീവനക്കാർ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം തടയുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്‌കീം
നാല് വട്ടം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നോക്കി; വിഷക്കൂണില്‍ വീണത് ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍
ഓസ്ട്രേലിലയിലെ ‘മഷ്റൂം മർഡർ’ കേസിലെ പ്രതി എറിൻ പാറ്റേഴ്‌സൺ 3 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. വിക്ടോറിയയിൽ 2023 ജൂലൈ 29-ന് സ്വന്തം കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭർതൃപിതാവ് ഡോൺ പാറ്റേഴ്‌സൺ, ഭർതൃമാതാവ് ഗെയിൽ പാറ്റേഴ്സൺ ബന്ധുവായ ഹെതർ വിൽക്കിൻസൺ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിൽ 11 ആഴ്‌ചത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്‌താവിച്ചത്. എറിൻ വിചാരണയിലുടനീളം താൻ
ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉടൻ; 14 രാജ്യങ്ങൾക്ക് വമ്പൻ തീരുവ
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന സൂചന നൽകി. സൗത്ത് കൊറിയയും ജപ്പാനും അടക്കമുള്ള 14 രാജ്യങ്ങൾക്കെതിരെ തീരുവ കൂട്ടുമെന്ന ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യ – അമേരിക്ക വ്യാപാരക്കരാർ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു എന്ന സൂചന ട്രംപ് നൽകുന്നത്. ഞങ്ങൾ ചൈനയുമായി കരാർ ഉണ്ടാക്കി, യുകെയുമായി കരാർ ഉണ്ടാക്കി. ഇന്ത്യയുമായി കരാർ ഉണ്ടാക്കുന്നത് അടുത്താണ്. ചർച്ച നേരത്തെ നടത്തിയ ചില രാജ്യങ്ങളുമായി കരാർ ഉണ്ടാക്കാൻ കഴിയുമെന്ന്
സൂംബ ഡാൻസിനെതിരേ ഫെയ്സ്ബുക്ക് കുറിപ്പ്; ടി.കെ. അഷ്‌റഫിന്‍റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും, അധ്യാപകനുമായ ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്‌ത നടപടി ഹൈക്കോടതി റദ്ദാക്കി. 3 ദിവസത്തിനകം മറുപടിനൽകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകിയതിന്‍റെ പിറ്റേന്നു തന്നെ സസ്പെൻഡ് ചെയ്‌തത് നിയമവിരുദ്ധമാണെന്നുകാണിച്ച് അഷ്റഫ് നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് ഡി.കെ. സിങ്ങിൻറേതാണ് ഉത്തരവ്. സസ്പെൻഷൻ റദ്ദാക്കിയത് മറുപടിക്ക് സമയം നൽകിയില്ലെന്നത് കണക്കിലെടുത്താണ്. സ്കൂൾ മാനേജർ നടപടി പുനഃപരിശോധിക്കണമെന്നും
നാളെ ദേശീയ പണിമുടക്ക്; പൊതുഗതാഗതം ഉൾപ്പെടെ ജനജീവിതത്തെ ബാധിക്കും
ട്രേഡ് യൂണിയനുകൾ, കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് നാളെ. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജൂലൈ 9 ബുധനാഴ്ച ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ പണിമുടക്ക് സമ്പൂർണ്ണമാകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്. ജീവനക്കാരുടെ ഫെഡറേഷനുകളും കേന്ദ്ര ട്രേഡ് യൂണിയനുകൾക്കൊപ്പം പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ കേരളത്തിൽ അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണമായേക്കും. എല്ലാ
സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് തമിഴ്നാട്ടില്‍ 3 കുട്ടികള്‍ മരിച്ചു
സ്‌കൂള്‍ ബസിന് ട്രെയിനിടിച്ച് തമിഴ്നാട്ടിലെ കടലൂരില്‍ 3 കുട്ടികള്‍ മരിച്ചു. മറ്റു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടമുണ്ടായത് കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ്. ആളില്ലാ ലെവല്‍ ക്രോസിലായിരുന്നു അപകടം. ട്രെയിന്‍ ദൂരെ നിന്ന് വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്‍റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഡ്രൈവറും 10 കുട്ടികളും ആയയും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ കാലപ്പഴക്കമുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു വീണു
കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റെ ഡെന്‍റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കാലപ്പഴക്കമുള്ള സംരക്ഷണ ഭിത്തിയാണിത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കല്ലുകള്‍ വീണ് കേടുപാടുകള്‍ ഉണ്ടായി. 2 കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂളിലെ കുട്ടികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ പകല്‍സമയത്ത് കടന്നുപോകുന്ന ഇടവഴിയാണിതെന്നും നാട്ടുകാർ പറഞ്ഞു. മതില്‍ ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണെന്ന് മുന്‍പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും നടപടികളൊന്നും
ആരോഗ്യമേഖലയെ തകർക്കാൻ മന്ത്രി വീണ ജോർജിനെ ബലിയാടാക്കുന്നു: സജി ചെറിയാൻ
പൊതുജനാരോഗ്യമേഖലയെ തകർക്കാനുള്ള ഗൂഡാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനുവേണ്ടി മന്ത്രി വീണാജോർജിനെ ബലിയാടാക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ. ‘സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിലെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. ഗൂഢാലോചനയിൽ വീണ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. വ്യക്തിപരമായി ആരോഗ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചാൽ സംരക്ഷിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനുണ്ട്. പാവം സ്ത്രീ അവരെന്തു ചെയ്തു. ഞങ്ങൾ അതൊന്നും അംഗീകരിച്ചുകൊടുക്കില്ല. സർക്കാർ സംവിധാനങ്ങളെയും വീണജോർജിനെയും ഞങ്ങൾ സംരക്ഷിക്കും’ അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട കോന്നി ഹിറ്റാച്ചിയുടെ മുകളിലേക്ക് പാറ വീണ അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു
പത്തനംതിട്ട കോന്നി പാറമടയിലുണ്ടായ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാറമടയ്ക്കടിയിൽ ഒരാൾ കൂടി കുടുങ്ങിക്കിടപ്പുണ്ട്. പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. പാറ ഇടിഞ്ഞു വീഴുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്. 2 തൊഴിലാളികൾ കൂടി പാറ ഇടിഞ്ഞു വീണതിൻ്റെ മറുവശത്ത് കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പാറ വീണതിനെ തുടർന്ന് മറുവശത്തേക്ക് എത്താൻ കഴിയാതെ നിൽക്കുകയായിരുന്നു തൊഴിലാളികൾ. പണി നടക്കുന്നതിനിടെ ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറകൾ
സാമ്പത്തിക തട്ടിപ്പുകേസ്; സൗബിനെ ചോദ്യംചെയ്ത് വിട്ടയച്ചു
നടനും ചിത്രത്തിന്‍റെ നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനേയും സഹനിര്‍മാതാക്കളേയും ‘മഞ്ഞുമ്മല്‍ ബോയ്‌സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. പോലീസിനോട് എല്ലാകാര്യങ്ങളും കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം സൗബിന്‍ പ്രതികരിച്ചു. സൗബിനും ബാബു ഷാഹിറും ഷോണ്‍ ആന്‍റണിയും തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. 2 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. തിങ്കളാഴ്ചയും ആവശ്യമെങ്കില്‍ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന്