മാസപ്പടി കേസ് വീണ്ടും ഇന്ന് ദില്ലി ഹൈക്കോടതി പരിഗണനയിൽ
മാസപ്പടി കേസ് ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട കേസിൽ ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസ് കഴിഞ്ഞ തവണ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഹർജിയിൽ നിലവിലെ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർ നടപടി പാടില്ലെന്നാണ് ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനിടയിൽ
കത്തിക്കയറി വെളിച്ചെണ്ണ വില; ബിപിഎൽ കാർഡുകാർക്ക് ഓണക്കാലത്ത് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ
വെളിച്ചെണ്ണവില ഓണക്കാലത്ത് നിലവിട്ടു പോകുമെന്ന ഭീതിയിൽ ഇടപ്പെടാൻ നീക്കവുമായി കേരഫെഡ്. ബിപിഎൽ കാർഡുകാർക്ക് ഓണക്കാലത്ത് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി. സർക്കാരിന് ഇതിനായുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും ഉടൻ അനുമതിയാകുമെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി നിരക്ക് പിന്നീട് നിർണയിക്കും. കർഷകരിൽ നിന്നു നേരിട്ടുള്ള പച്ചത്തേങ്ങ സംഭരണം 3 ജില്ലകളിൽ തുടങ്ങി. കിലോഗ്രാമിന് 1 രൂപ വിപണി വിലയേക്കാൾ അധികം നൽകിയാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുക. ഓണവിപണയിലേക്ക് ആവശ്യമായ
ഹിന്ദു കുടുംബങ്ങളിലെ പൂർവിക സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം: ഹൈക്കോടതി
പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം അനുസരിച്ച് 2004 ഡിസംബർ 20 നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 1975 ലെ ഇതിനു തടസമായി നിന്ന കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്റ്റിസ് എസ്.ഈശ്വരൻ ഉത്തരവിൽ വ്യക്തമാക്കി. പിതാവിന്‍റെ സ്വത്തിൽ കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
സിംബാംബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
സിംബാംബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്ക തൂത്തുവാരിയത്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കീരിടം നേടിയതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ആദ്യ ടെസ്റ്റിൽ 328 റൺസിന് വിജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്‌സി നും 236 റൺസിനുമാണ് ജയിച്ചത്. ഒന്നാം ഇന്നിംഗ്‌സിൽ 506 റൺസ് ലീഡ് വഴങ്ങിയ സിംബാംബ്‌വേ രണ്ടാം ഇന്നിംഗ്‌സിൽ 220 റൺസിന് പുറത്തായി. തിങ്കളാഴ്‌ച 51-1 എന്ന സ്കോറിലായിരുന്നു സിംബാബ്‌വെ ക്രീസ് വിട്ടത്.ആദ്യ സെഷനിൽ ഇന്ന് 92 റൺസ് അടിച്ചെടുത്തെങ്കിലും
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും
അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ന്യൂനമർദ്ദം ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ ഗോവ തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായതായും കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ കേരളത്തിൽ പത്താം തീയതി
നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കും; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി
യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കും. യമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ യമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്‍റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്‍റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ
വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ടോം ചാക്കോ സൂത്രവാക്യം സിനിമയുടെ പ്രൊമേഷന്‍ പരിപാടിയില്‍ വച്ചാണ് വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞത്. ഇരുവരും തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘സിനിമയില്‍ മാത്രമല്ല, ആളുകളെ എന്‍റര്‍ടൈന്‍ ചെയ്യാനായി തമാശയ്ക്ക് പറയുന്നത് ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യും. അത് പലപ്പോഴും അറിയാറില്ല. ഒരേ പോലെയല്ല എല്ലാവരും കാണുന്നതും മനസിലാക്കുന്നതും. ഒരു കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും
വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും
സി പി എം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കൽ ബോർഡ് യോഗം അൽപസമയത്തിനകം ചേരും. അച്യുതാനന്ദന്‍റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിൽ തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും. നിലവിലെ ആരോഗ്യ സ്ഥിതി വിലയിരുത്തി, തുടർ ചികിത്സകൾ എങ്ങനെ മുന്നോട്ടുകൊണ്ട് പോകണം എന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും. മരുന്നുകളോട് വി എസ് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും
ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് SFI; കോഴിക്കോട്ടും കണ്ണൂരും സംഘര്‍ഷം
കണ്ണൂരിലും കോഴിക്കോട്ടും സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ വൻ പ്രതി ഷേധവുമായി എസ്എഫ്ഐ. കണ്ണൂർ സർവകലാ ശാലയിലും കാലിക്കറ്റ് സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്കു നേരെ രണ്ടിടത്തും പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് കണ്ണൂർ സർവകലാശാലയിലെ പ്രതിഷേധമാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിന്മാറാൻ തയാറായില്ല. പിന്നാലെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകെർ സർവകലാശാലാ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക്
കർണാടകയിൽ പ്രേതബാധയെന്ന് ആരോപിച്ച് ക്രൂരമർദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം
കർണാടകയിൽ പ്രേതബാധയെന്ന് ആരോപിച്ച് മന്ത്രവാദിനിയുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. ശിവമോഗ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഗീതമ്മയുടെ മകൻ സഞ്ജയ് ഉൾപ്പെടെ 3 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. അമ്മയായ ഗീതമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകൻ മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ വീട്ടിലെത്തിച്ചു. തുടർന്ന് ആശയും ഭർത്താവ് സന്തോഷും ചേർന്ന് ബാധയൊഴിപ്പിക്കൽ ആരംഭിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ബാധയൊഴിപ്പിക്കൽ ചടങ്ങുകൾ ആരംഭിച്ചത്. നാലര മണിക്കൂറോളം ഇതിന്‍റെ ഭാഗമായി വയോധികയെ വടികൊണ്ട്