അബ്ദുൽ റഹീമിൻ്റെ മോചനം; കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി
World
1 min read
8.7k

അബ്ദുൽ റഹീമിൻ്റെ മോചനം; കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി

ജൂലൈ 9, 2025
0

അബ്ദുല്‍ റഹീമിന്‍റെ കേസില് കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി.‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ 20 വര്‍ഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയാണ് ശരിവെച്ച് ഉത്തരവായത്. 20 വര്‍ഷത്തെ തടവിന് മെയ് 26-നാണ് വിധിച്ചുള്ള കീഴ്‌ക്കോടതി ഉത്തരവ് വന്നത്. 19 വർഷം നിലവിൽ തടവിൽ കഴിഞ്ഞ റഹീമിന് 1 വർഷം കൂടിയെ ഇനി ശിക്ഷ അനുഭവിക്കേണ്ടതുള്ളൂ എന്നത് കുടുംബത്തിന് വലിയ ആശ്വാസം നൽകിയിരുന്നു. നിലവിലെ അപ്പീല്‍ കോടതിയുടെ വിധി

Continue Reading
രാജസ്ഥാനില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റടക്കം 2 പേർ മരിച്ചു
India
0 min read
10.3k

രാജസ്ഥാനില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റടക്കം 2 പേർ മരിച്ചു

ജൂലൈ 9, 2025
0

വ്യോമസേനാ യുദ്ധവിമാനം രാജസ്ഥാനിലെ ചുരുവിൽ തകർന്നു വീണു. പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ഭാനുഡ ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വ്യോമതാവളത്തിൽ നിന്ന് പറന്നുപൊങ്ങിയ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണത്. പൂർണമായും വിമാനം കത്തിനശിച്ചു. അപകടം പരിശീലനപ്പറക്കലിനിടെയാണ് എന്നാണ് സൂചന. 2 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ശ്രമങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Continue Reading
മസ്‌കിന്‍റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള റോക്കറ്റ് പദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി
World
0 min read
10.1k

മസ്‌കിന്‍റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള റോക്കറ്റ് പദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി

ജൂലൈ 9, 2025
0

യുഎസ് വ്യോമസേന ഇലോണ്‍ മസ്‌കിന്‍റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുകൊണ്ടുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി റദ്ദാക്കി. റോക്കറ്റിന്‍റെ പരീക്ഷണവിക്ഷേപണങ്ങള്‍ തീരുമാനിച്ചിരുന്നത് പസഫിക് മേഖലയിലെ വന്യജീവിസങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളിയില്‍ നിന്നാണ്. വ്യോമസേന പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുഎസ് സേനയുടെ സ്വതന്ത്ര പ്രസിദ്ധീകരണമായ സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സ് റിപ്പോര്‍ട്ട് ചെയ്തു.വിദഗ്ധരും ജൈവശാസ്ത്രജ്ഞരും ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പദ്ധതി റദ്ദാക്കുന്നതെന്ന് റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവിസങ്കേതത്തിലെ ഒട്ടേറെ കടല്‍പ്പക്ഷികള്‍ക്ക് പദ്ധതി ഭീഷണിയായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാരിസ്ഥിതിക

Continue Reading
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നും വ്യാഴാഴ്ചയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
1 min read
8.1k

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നും വ്യാഴാഴ്ചയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

ജൂലൈ 9, 2025
0

ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നും വ്യാഴാഴ്ചയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളി, ശനി ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ്, തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

Continue Reading
‘ജാനകി’ക്കു പകരം വി. ജാനകി ആക്കണം; രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ്
Entertainment
1 min read
8.7k

‘ജാനകി’ക്കു പകരം വി. ജാനകി ആക്കണം; രണ്ടു മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ്

ജൂലൈ 9, 2025
0

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ വിവാദത്തിൽ ജാനകിയെന്ന പേര് മാറ്റണ്ടെന്ന് സെൻസർ ബോർഡ്. രണ്ടു മാറ്റങ്ങൾ സിനിമയിൽ വരുത്താമെങ്കിൽ അനുമതി നൽകാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട നിർമ്മാതാക്കളുടെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 96 കട്ട് ആണ് ആദ്യം നിർദ്ദേശിച്ചതെന്നും എന്നാൽ അത്രയും മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സെൻസർ ബോർഡ് നിലപാടെടുത്തു. സിനിമയിലെ ഒരു സീൻ കട്ട് ചെയ്‌താൽ മതിയെന്നാണ് സെൻസർ ബോർഡിനു

Continue Reading
സംസ്ഥാനത്ത് നാളെ എസ്എഫ്ഐ പഠിപ്പുമുടക്ക്
Kerala
0 min read
8.9k

സംസ്ഥാനത്ത് നാളെ എസ്എഫ്ഐ പഠിപ്പുമുടക്ക്

ജൂലൈ 9, 2025
0

നാളെ (ജൂലൈ10) സംസ്ഥാനത്ത് എസ്എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. എസ്എഫ്ഐ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തിൻ്റെ ഭാഗമായാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇന്നലെ കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തിരിക്കുകയാണ് ഇവരെ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന്

Continue Reading
മെ​ട്രോ നി​ര​ക്ക് വ​ർ​ധദ്ധ​ന; എം.​പി​യു​ടെ ഹ​ർജി​യി​ൽ സ​ർ​ക്കാ​റി​ന് ഹൈ​കോ​ട​തി നോ​ട്ടീ​സ്
Karnataka
1 min read
11.1k

മെ​ട്രോ നി​ര​ക്ക് വ​ർ​ധദ്ധ​ന; എം.​പി​യു​ടെ ഹ​ർജി​യി​ൽ സ​ർ​ക്കാ​റി​ന് ഹൈ​കോ​ട​തി നോ​ട്ടീ​സ്

ജൂലൈ 9, 2025
0

ബി.ജെ.പി യുവമോർച്ച ദേശീയ പ്രസിഡൻ്റും ബംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യ ബംഗളൂരു മെട്രോ നിരക്ക് വർദ്ധനക്ക് കാരണമായ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈകോടതി സംസ്ഥാന സർക്കാറിനും മെട്രോ അധികൃതർക്കും നോട്ടീസ് അയച്ചു. മെട്രോ നിരക്ക് ബംഗളൂരുവിൽ വർദ്ധനവിന് ആധാരമായ റിപ്പോർട്ട് വെളിപ്പെടുത്താത്ത ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൻ്റെ (ബി.എം.ആർ.സി.എൽ) നടപടി ചോദ്യം ചെയ്ത് തേജസ്വി സൂര്യ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ ഇടപെടൽ.

Continue Reading
എറണാകുളത്തുവച്ച് ടോമിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി; ‘100 കോടി’ നിക്ഷേപതട്ടിപ്പിൽ ദമ്പതികൾക്കായി കേരളത്തിൽ അന്വേഷണം
Karnataka
0 min read
9.4k

എറണാകുളത്തുവച്ച് ടോമിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി; ‘100 കോടി’ നിക്ഷേപതട്ടിപ്പിൽ ദമ്പതികൾക്കായി കേരളത്തിൽ അന്വേഷണം

ജൂലൈ 9, 2025
0

ബെംഗളൂരിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇയാളുടെ ഫോൺ എറണാകുളത്തു വച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് ബെംഗളൂരുവിൽ തട്ടിപ്പിനിരയായ 395 പേർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 7 മുതൽ ടോമി, ഭാര്യ ഷൈനി എന്നിവരെ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്. 100 കോടിയിലേറെ രൂപയുടെ

Continue Reading
ഗുജറാത്തിലെ പാദ്ര പാലം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം
India
0 min read
8.7k

ഗുജറാത്തിലെ പാദ്ര പാലം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം

ജൂലൈ 9, 2025
0

ഗുജറാത്തിലെ പാദ്ര പാലം തകർന്നു വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 3 പേരെ രക്ഷപ്പെടുത്തി. സൗരാഷ്ട്രയുമായി മധ്യഗുജറാത്തിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. സൂയിസൈഡ് പോയിന്‍റ് എന്ന പേരില്‍ പ്രസിദ്ധമായ പാലം കൂടിയാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നിവിടങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. പാലത്തിനു മുകളിലൂടെ പോകുന്ന വാഹനങ്ങൾ പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

Continue Reading
പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പുറത്താക്കി; പിന്നാലെ റഷ്യൻ ​ഗതാഗതമന്ത്രി റോമൻ സ്റ്റാരോവോട്ട് സ്വയം വെടിവെച്ച് മരിച്ചു
World
0 min read
9.0k

പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പുറത്താക്കി; പിന്നാലെ റഷ്യൻ ​ഗതാഗതമന്ത്രി റോമൻ സ്റ്റാരോവോട്ട് സ്വയം വെടിവെച്ച് മരിച്ചു

ജൂലൈ 9, 2025
0

റഷ്യയുടെ ഗതാഗത മന്ത്രിയായിരുന്ന റോമൻ സ്റ്റാരോവോട്ടിനെ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പുറത്താക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മോസ്കോയിലെ പ്രാന്തപ്രദേശത്ത് മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം സ്റ്റാരോവോട്ട് സ്വയം വെടിവച്ചു മരിച്ചതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം മന്ത്രിയാകുന്നത് 2024 മെയിലാണ്. എന്നാൽ ഇദ്ദേഹത്തെ പുറത്താക്കി, ഡെപ്യൂട്ടി ആൻഡ്രി നികിറ്റിനെ രാജ്യത്തിന്‍റ് ആക്ടിംഗ് ഗതാഗത മന്ത്രിയായി നിയമിച്ചുകൊണ്ട് ഉത്തരവിൽ പുടിൻ ഒപ്പുവച്ചു.  അന്വേഷണം

Continue Reading