വ്യോമസേനാ യുദ്ധവിമാനം രാജസ്ഥാനിലെ ചുരുവിൽ തകർന്നു വീണു. പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ഭാനുഡ ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വ്യോമതാവളത്തിൽ നിന്ന് പറന്നുപൊങ്ങിയ ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നുവീണത്. പൂർണമായും വിമാനം കത്തിനശിച്ചു. അപകടം പരിശീലനപ്പറക്കലിനിടെയാണ് എന്നാണ് സൂചന. 2 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ശ്രമങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Posts