കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്; കെ.എസ്.ആർ.ടി.സി പണിമുടക്ക് നിർത്തിവെച്ചു
Karnataka
0 min read
9.4k

കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്; കെ.എസ്.ആർ.ടി.സി പണിമുടക്ക് നിർത്തിവെച്ചു

ഓഗസ്റ്റ്‌ 6, 2025
0

കർണാടകയിൽ ചൊവ്വാഴ്‌ച ഇടക്കാല ഉത്തരവ് നിലനിൽക്കെ ആരംഭിച്ച അനിശ്ചിതകാല ഗതാഗത പണിമുട ക്കി കർണാടക ഹൈകോടതി രൂക്ഷമായി വിമർശിച്ചു. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഹെഡറേഷൻ, വ്യാഴാഴ്ച വരെ സമരം നിർത്തി വെച്ചതായി പ്രഖ്യാപിച്ചു. പ്രക്ഷോഭവുമായി മുന്നോട്ട് പോകരുതെന്ന കോടതി നിർദേശം നിലനിൽക്കുകയും അവശ്യ സേവന പരിപാലന നിയമം (എസ്‌മ) ചുമത്തുകയും ചെയ്തിട്ടും സമരം നടത്തുന്നതിനെതിരെ ജസ്റ്റിസ് സി.എം. ജോഷി, ചീഫ് ജസ്റ്റിസ്

Continue Reading
‘എനിക്ക് ഒന്നും അറിയില്ല’; ഇന്ത്യയുടെ ചോദ്യത്തിന് ഉത്തരം മുട്ടി ട്രംപ്
World
1 min read
10.6k

‘എനിക്ക് ഒന്നും അറിയില്ല’; ഇന്ത്യയുടെ ചോദ്യത്തിന് ഉത്തരം മുട്ടി ട്രംപ്

ഓഗസ്റ്റ്‌ 6, 2025
0

റഷ്യയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ വിമർശിച്ച യുഎസ് പ്രസിഡൻ്റിനോട്, റഷ്യയിൽ നിന്ന് യുഎസ് യുറേനിയം, രാസവളങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഉത്തരമില്ലാതെ വലഞ്ഞത്. ‘എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ട്’ എന്നായിരുന്നു ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് അമേരിക്കൻ പ്രസിഡൻ്റിൻ്റെ മറുപടി. വാർത്താ ഏജൻസിയാണ് ഇന്ത്യയുടെ മറുപടി ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

Continue Reading
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ കേസ്
Kerala
1 min read
9.5k

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ കേസ്

ഓഗസ്റ്റ്‌ 6, 2025
0

നടി ശ്വേതാ മേനോനെതിരെ അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഐടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. അനാശാസ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. പൊലീസ് എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നാണ് വിവരം. പരാതി നൽകിയത് പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ്. നേരത്തെ ശ്വേതാ മേനോൻ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം

Continue Reading
ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളെയും കാണാതായതായി റിപ്പോർട്ട്
India
0 min read
10.7k

ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളെയും കാണാതായതായി റിപ്പോർട്ട്

ഓഗസ്റ്റ്‌ 6, 2025
0

ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളെയും കാണാതായതായി റിപ്പോർട്ട്. വിനോദയാത്രക്ക് ഉത്തരാഖണ്ഡിലേക്ക് പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ 8 പേർ. മറ്റുള്ളവർ മുംബൈ മലയാളികളാണ്. തിരുവനന്തപുരം, കൊച്ചി, കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊച്ചി തൃപ്പൂണിത്തുറയിൽ നിന്നും ടൂർ പാക്കേജിന്‍റെ ഭാഗമായി പോയ നാരായണൻ നായർ, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവർ ഹരിദ്വാറിൽ നിന്ന്

Continue Reading
പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
0 min read
10.2k

പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഓഗസ്റ്റ്‌ 6, 2025
0

പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിൻ്റെ 100 മീറ്റർ താഴെ സിയാൽ ഡാമിൻ്റെ സമീപത്തു നിന്നും നാലാം ദിവസത്തെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരിയിൽനിന്നു ആറംഗ സംഘം കഴിഞ്ഞ ഞായറാഴ്‌ചയാണ് പതങ്കയത്ത് എത്തിയത്. അലനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. അലനെ രക്ഷിക്കാൻ സുഹൃത്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അലൻ മഞ്ചേരി തുറക്കൽ എസ്എംഎസ് എച്ച്എസ്എസ്സിലെ

Continue Reading
തൃശൂരിൽ സ്‌കൂൾ ഹാളിൻ്റെ സീലിംഗ് തകർന്നു വീണു
Kerala
0 min read
8.6k

തൃശൂരിൽ സ്‌കൂൾ ഹാളിൻ്റെ സീലിംഗ് തകർന്നു വീണു

ഓഗസ്റ്റ്‌ 6, 2025
0

തൃശൂരിൽ സ്‌കൂൾ ഹാളിൻ്റെ സീലിംഗ് തകർന്നു വീണു. മറ്റത്തൂര്‍ കോടാലി ഗവ. യുപി സ്കൂളിലാണ് സംഭവം. കുട്ടികൾ അസംബ്ലി കുടുന്ന ഓഡിറ്റോറിയത്തിൻ്റെ സീലിംഗ് ആണ് തകർന്നത്. ഹാളിന്‍റെ സീലിംഗ് ചെയ്‌തത് 2023 ലാണ് സ്‌കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി.

Continue Reading
സ്വർണ്ണവില ഇന്നും കൂടി; പവന് 75040
Kerala
0 min read
10.7k

സ്വർണ്ണവില ഇന്നും കൂടി; പവന് 75040

ഓഗസ്റ്റ്‌ 6, 2025
0

സ്വർണ്ണവില വീണ്ടും കുതിച്ചുയർന്ന് സർവകാല റിക്കാർഡിനൊപ്പം. സംസ്ഥാനത്ത് സ്വർണ്ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണവില ഗ്രാമിന് 9,380 രൂപയിലും പവന് 75,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 5 രൂപ വർദ്ധിച്ച് 7,700 രൂപയിലെത്തി. കഴിഞ്ഞമാസം 23ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമെന്ന സർവകാല റിക്കാർഡ് വിലയ്ക്കൊപ്പമാണ് ഇന്ന് സ്വർണ്ണവില.

Continue Reading
കണ്ണൂർ സർവകലാശാല യൂണിയൻ  തിരഞ്ഞെടുപ്പ്; പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
Kerala
0 min read
9.5k

കണ്ണൂർ സർവകലാശാല യൂണിയൻ  തിരഞ്ഞെടുപ്പ്; പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം

ഓഗസ്റ്റ്‌ 6, 2025
0

കണ്ണൂർ സർവകലാശാലയിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്ന സമയത്താണ് എസ്എഫ്ഐ പ്രവർത്തകരും കെഎസ്യു എംഎസ്എഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇത് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. യുയുസിയുടെ ബാഗ് എസ്എഫ്ഐ സ്ഥാനാർത്ഥി തട്ടിപ്പറിച്ചെന്നും ആരോപണമുണ്ട്. പൊലീസ് എസ്എഫ്ഐ സ്ഥാനാർത്ഥിയെ പിടിച്ചുവച്ചതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമായി. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കെെയ്ക്ക് അടക്കം പരിക്കേറ്റിട്ടുണ്ട്. പൊലീസ് പിടിച്ചുവച്ചിരുന്ന എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവർത്തകർ പിന്നീട് മോചിപ്പിച്ചു. പൊലീസ് ലാത്തിവീശിയെങ്കിലും പ്രവർത്തകർ

Continue Reading
തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 50000 രൂപ വേണം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
Kerala
1 min read
9.2k

തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 50000 രൂപ വേണം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ഓഗസ്റ്റ്‌ 6, 2025
0

50000 രൂപ കൈക്കൂലിവാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന്‍റെ പിടിയിലായി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസാണ് പിടിയിലായത്. 50000 രൂപ തണ്ടപ്പേർ സർട്ടിഫിക്കറ്റിനായി എത്തിയ ആളോട് കൈക്കൂലി വേണമെന്നാണ് ജോസ് ആവശ്യപ്പെട്ടത്. വിജിലൻസിൽ പരാതി നൽകിയത് പയ്യമ്പള്ളി സ്വദേശിയാണ്. പരാതിക്കാരനു പിതാവ് നൽകിയ പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാടിയിലുള്ള 73 സെന്‍റ് വയലും 52 സെന്‍റ് കരഭൂമിയും അടങ്ങുന്ന വസ്‌ ഇഷ്ടദാനമായി രജിസ്റ്റർ ചെയ്യാനാണ് തണ്ടപ്പേർ സർട്ടിഫിക്കറ്റ്

Continue Reading
കേരള സർവകലാശാല രജിസ്ട്രാറുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala
0 min read
9.7k

കേരള സർവകലാശാല രജിസ്ട്രാറുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഓഗസ്റ്റ്‌ 6, 2025
0

ഹൈക്കോടതി ഇന്ന് കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്‍റെ ഹർജി വീണ്ടും പരിഗണിക്കും. രജിസ്ട്രാർ ഡോക്ടർ കെ .എസ് അനിൽകുമാർ നൽകിയ ഹർജിയിലാണ്, ജസ്റ്റിസ് ടി.ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിൽ വാദം തുടരുക. വി സി മോഹനൻ കുന്നുമ്മലിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് നടത്തിയത്. സത്യവാങ്ങ്മൂലം ഇന്ന് വിസി കോടതിയിൽ സമർപ്പിക്കും. വി സിയുടെ നടപടി റദ്ദാക്കി രജിസ്ട്രാറെ വീണ്ടും നിയമിച്ച സിൻഡിക്കേറ്റിൻ്റെ നടപടി,

Continue Reading