ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കൗൺസലർ ശ്രീജ വിജയൻ ഉത്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേർസൺ പ്രിയ പ്രസാദ് അധ്യക്ഷത വഹിച്ചു.

സോൺ ചെയർപേർസൺ ഡോ ലൈല രാമചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേർസൺ ദിവ്യ മുരളി, സോൺ വനിതാ വിഭാഗം കൺവീനർ റാണി മധു, യൂത്ത് വിങ്ങ് ചെയർപേർസൺ അർച്ചിത, വനിതാ വിഭാഗം നേതാക്കളായ സ്വപ്ന അനിൽ, പ്രസന്ന പുരുഷോത്തമൻ,അംബിക ദേവി, സുനിത പ്രേം, സിതാര ദിലീപ്, രജിത, അനിത തുടങ്ങിയവർ സംബന്ധിച്ചു.

കലാപരിപാടികൾ, കേക്ക് വിതരണം, അത്താഴ സദ്യ എന്നിവ നടന്നു.

Related Posts