ആറു വാഹനങ്ങളിൽ കാർ ഇടിച്ചുകയറ്റിയത് മനഃപൂർവം; ആത്മഹത്യാശ്രമമെന്ന് പൊലീസ്, യുവാവിനെതിരെ കേസ്
മുണ്ടക്കയം ചോറ്റിയിൽ ഒൻപത് പേർക്ക് പരിക്കേറ്റ വാഹനാപകടം മനഃപൂർവം സൃഷ്ടിച്ചതെന്ന് പൊലീസ്. കാർ ഓടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോൺ (27) ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ ഇയാൾക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. ഷാരോൺ ഓടിച്ച ബൊലേനോ കാർ ആദ്യം എതിരെ വന്ന കാറിലിടിക്കുകയും തുടർന്ന് മറ്റ് മൂന്ന് കാറുകൾ, ഒരു സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവയിലും ഇടിക്കുകയുമായിരുന്നു. വഴിയാത്രക്കാരൻ
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിൽ ഒരുങ്ങുന്നു; മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗം
ഇന്ത്യ പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കായി ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) കേന്ദ്രത്തിലാണ് ട്രെയിൻ നിർമാണം പുരോഗമിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തി. ബി-28 എന്ന പേരിലുള്ള ട്രെയിനിന് പരീക്ഷണവേളയിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകും. വാണിജ്യ സർവീസിലെ പരമാവധി വേഗം മണിക്കൂറിൽ 249
മയക്കുമരുന്നിനെതിരെ ശക്തമായ സാമൂഹിക സന്ദേശം; ‘ഭ്രാന്തിപ്പൂവ്’ നാടകം അരങ്ങേറി
മയക്കുമരുന്നിൻ്റെ ദുരന്തങ്ങളും കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രമേയമാക്കി ഒരുക്കിയ ‘ഭ്രാന്തിപ്പൂവ്’ നാടകം പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ അരങ്ങേറി. കേരളീയം മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടകാവതരണം കുടുംബാംഗങ്ങളുടെ നിറഞ്ഞ സദസ്സിലാണ് നടന്നത്. സുരേഷ് പാൽകുളങ്ങര രചന നിർവഹിച്ച നാടകം രഞ്ജിത്താണ് സംവിധാനം ചെയ്തത്. മകളുടെ ഭാവി സ്വപ്നം കണ്ട് ജീവിക്കുന്ന ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ അച്ഛൻ്റെയും മകൾ ശ്രുതിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. സാധാരണക്കാരെ പലിശയുടെ കെണിയിൽപ്പെടുത്തി ചൂഷണം ചെയ്യുന്ന പണമിടപാടുകാരൻ,
സിദ്ധരാമയ്യക്കെതിരായ വ്യാജ സ്റ്റിങ് ഓപ്പറേഷൻ; കുമാരസ്വാമിയുടെ ഡൽഹി വസതിയിലേക്ക് അന്വേഷണം
സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കർണാടകയിലെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യാജ ഒളിക്യാമറ ഓപ്പറേഷനിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്കും അന്വേഷണം നീളുന്നു. വ്യാജ ആരോപണ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കുമാരസ്വാമിയുടെ വസതിയിൽ കൈമാറിയെന്നാണ് അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെയുടെ മൊഴി. ഡൽഹിയിലെ കരോൾബാഗിൽനിന്ന് വാങ്ങിയ ഫോൺ കുമാരസ്വാമിയുടെ സോഷ്യൽ മീഡിയ ടീം അംഗം പ്രജ്വൽ പ്രസാദിൻ്റെ നിർദേശപ്രകാരം കൈമാറിയെന്നാണ് റിതേഷ് മൊഴി നൽകിയതെന്ന്
കേരള സമാജം മാഗഡി റോഡ് സോൺ കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു
കേരള സമാജം (ആർ) ബെംഗളൂരു മാഗഡി റോഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. കർണാടകയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ആദരിക്കുന്നതിനൊപ്പം കേരളത്തിൻ്റെ ഭാഷയും പൈതൃകവും സംരക്ഷിക്കണമെന്ന സന്ദേശവും പരിപാടി മുന്നോട്ടുവച്ചു. ബോറെ ഗൗഡ മുഖ്യാതിഥിയായും യോഗേഷ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. സമാജം ചെയർമാൻ അനിൽകുമാർ ആർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സഹദേവൻ, പ്രോഗ്രാം കൺവീനർ സനിൽ കുമാർ, വനിതാവിഭാഗം കൺവീനർ അമ്പിളി സന്തോഷ്, വൈസ് ചെയർപേഴ്സൺ അഖില
കന്നഡ രാജ്യോത്സവം വിപുലമായി ആഘോഷിച്ചു; ഭാഷാ-സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിച്ച് വിവിധ സംഘടനകൾ
ബെംഗളൂരുവിൽ 71-ാമത് കർണാടക രാജ്യോത്സവം ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തൽ, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരിക്കൽ എന്നിവ നടന്നു. കന്നഡ ഭാഷയുടെയും സംസ്കാരത്തിൻ്റെയും സംരക്ഷണത്തിനായി നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കന്നഡ സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖരെ ആദരിച്ചു. കന്നഡ സേന പ്രസിഡണ്ട് കെ.ആർ.കുമാർ ചടങ്ങിൽ സംസാരിച്ചു. കർണാടകയുടെ വികസനത്തിനായി സംഘടന ക്രിയാത്മക പ്രവർത്തനങ്ങൾ
എഐകെഎംസിസി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് ശ്രദ്ധേയമായി
എഐകെഎംസിസി എസ്ടിസിഎച്ച് ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ‘ഫെയ്ത്ത് ഐഡന്റിറ്റി ചോയ്‌സ്: നാവിഗേറ്റിങ് മോഡേണിറ്റി, ക്യാമ്പസ് കൾച്ചർ എന്ന വിഷയത്തിൽ ബംഗളുരു ശിഹാബ് തങ്ങൾ സെന്ററിൽ വെച്ചാണ് പരിപാടി നടന്നത്. എഐകെഎംസിസി ബെംഗളൂരു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെയിൽ പ്രീ സ്കൂൾ ഡയറക്ടർ അമീർ റഹ്മാൻ വിഷയത്തിൽ ക്ലാസെടുത്തു. ആധുനിക കാലഘട്ടത്തിലെ ക്യാമ്പസ് സംസ്കാരത്തിലും അന്തരീക്ഷത്തിലും മാനുഷിക മൂല്യങ്ങളും സ്വന്തം വ്യക്തിത്വവും
കന്നഡ രാജ്യോത്സവാഘോഷം: സ്നേഹസഞ്ചാരവും പതാക ഉയർത്തലും നടന്നു
കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി – എസ്.ടി.സി.എച്ച് ബംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസഞ്ചാരം സംഘടിപ്പിച്ചു. കർണാടകയോടുള്ള ആദരവും മതസൗഹാർദ്ദവും സാഹോദര്യവും വിളംബരം ചെയ്തു സംഘടിപ്പിച്ച കാൽനടയാത്ര രാവിലെ 7 മണിക്ക് കബ്ബൺ പാർക്കിൽ നിന്ന് ആരംഭിച്ചു.രാവിലെ 9-ന് ശിഹാബ് തങ്ങൾ സെന്ററിൽ സമാപിച്ച യാത്രക്ക് ശേഷം എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡണ്ട് ടി.ഉസ്മാൻ കർണാടകയുടെ പതാക ഉയർത്തി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് കർണാടക രാജ്യോത്സവ സന്ദേശം നൽകി സംസാരിച്ചു. നിരവധി പ്രവർത്തകർ
ബെംഗളൂരുവിൽ ലോൺ റിക്കവറി ഏജന്റുമാരുടെ അതിക്രമം; വൃക്കരോഗിയായ 39-കാരന് ദാരുണാന്ത്യം
വായ്പാ തിരിച്ചുപിടിക്കൽ ഏജന്റുമാരുടെ ആക്രമണം; റോഡിൽ വീണ് പരിക്കേറ്റ വൃക്കരോഗി മരിച്ചു, രണ്ടുപേർക്കെതിരെ കൊലക്കുറ്റം വായ്പാ തിരിച്ചുപിടിക്കാനെത്തിയ ഫിനാൻസ് കമ്പനി ഏജന്റുമാരുടെ ഇടപെടലിനെത്തുടർന്ന് റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ 39-കാരനായ വൃക്കരോഗി മരിച്ചു. സംഭവത്തിൽ എൽ ആൻഡ് ടി ഫിനാൻസിലെ രണ്ട് ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. നെലമംഗലയിലാണ് സംഭവം. ടി.ബേഗൂർ സ്വദേശിയായ മുരളി ഒക്ടോബർ 28-ന് നെലമംഗലയിൽനിന്ന് വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങുന്നതിനിടെയാണ് ഏജന്റുമാർ തടഞ്ഞത്.
കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ഇന്ന് അതിശക്ത ചുഴലിക്കാറ്റായി മാറി നാളെ രാവിലെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്തു നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ മണിക്കൂറിൽ 100 – 110 കിലോമീറ്റർ