ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേർ മരിച്ചു
Kerala
0 min read
7.4k

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ രണ്ടു പേർ മരിച്ചു

ഒക്ടോബർ 19, 2025
0

മലപ്പുറം കുറ്റിപ്പുറം പെരുമ്പറമ്പിൽ ദേശീയ പാതയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിച്ചു. ഓട്ടോറിക്ഷ പൂർണമായും തകർന്നു.

Continue Reading
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം
Sports
0 min read
7.5k

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം

ഒക്ടോബർ 19, 2025
0

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. കഴിഞ്ഞ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളി. നാല് കളിയിൽ ഏഴ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമതും നാല് പോയിൻ്റുള്ള ഇന്ത്യ നാലാമതുമാണ്. രണ്ട് ജയങ്ങളുമായി തുടങ്ങിയ ഇന്ത്യക്ക് ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടുമേറ്റ തോൽവികളാണ് തിരിച്ചടിയായത്. ഓസീസിനോട് വമ്പൻ സ്കോർ നേടിയിട്ടും ജയിക്കാനായില്ല. അഞ്ച് ബൗളർമാർ മാത്രമായി ഇറങ്ങുന്നത് ഗുണം ചെയ്യുന്നില്ല.

Continue Reading
കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ മലവെള്ളപ്പാച്ചിൽ; ഒരു മരണം
Kerala
0 min read
8.1k

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ മലവെള്ളപ്പാച്ചിൽ; ഒരു മരണം

ഒക്ടോബർ 19, 2025
0

ഇടുക്കിയിൽ പെയ്‌ത കനത്ത മഴ ദുരന്തമായി. വെള്ളാരംകുന്നിൽ മണ്ണിടിച്ചിലിൽ റോഡിലേക്ക് പതിച്ച മൺകൂനയിലിടിച്ച് ബൈക്ക് മറിഞ്ഞു യാത്രികനായ പറപ്പള്ളി വീട്ടിൽ തങ്കച്ചൻ മരണമടഞ്ഞു. സംഭവം ഇന്നലെ രാത്രിയിലാണ് നടന്നത്. കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കും. കേരള

Continue Reading
മുഖ്യമന്ത്രിപദം; മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാർ
Karnataka
1 min read
7.8k

മുഖ്യമന്ത്രിപദം; മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാർ

ഒക്ടോബർ 19, 2025
0

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ ബെംഗളൂരുവിലെ വസതിയിലെത്തിയായിരുന്നു സന്ദർശനം. സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന അവസരത്തിൽ മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന ശിവകുമാറിനോട് ക്ഷമയോടെ കാത്തിരിക്കാൻ ഖാർഗെ നിർദേശിച്ചെന്നാണ് പറയപ്പെടുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതിനാൽ മുൻധാരണപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാവാനിടയില്ല.പാർട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവർക്ക്വേണ്ടി അതിനനുസരിച്ചുള്ള പരിഗണന ദേശീയ നേതൃത്വം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തിൻ്റെ പേരിൽ സിദ്ധരാമയ്യ – ശിവകുമാർ പക്ഷങ്ങൾ തമ്മിൽ പോര് രൂക്ഷമായതോടെ മൂന്നാമതൊരാളെ

Continue Reading
വിജയപുര ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു
Karnataka
0 min read
7.0k

വിജയപുര ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു

ഒക്ടോബർ 19, 2025
0

വിജയപുര ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. രാംപൂർ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ട യൂനുസ് പട്ടേലാണ് (35) വെടിയേറ്റുമരിച്ചത്. പിടികൂടാൻ ശ്രമിക്കുമ്പോൾ ആക്രമിച്ചു രക്ഷപ്പെടാൻ മുതിർന്ന യൂനുസിനുനേരേ പോലീസ് ഇൻസ്പെക്ട‌ർ പ്രദീപ് തലക്കേരി നിറയൊഴിക്കുകയായിരുന്നു. യൂനുസ് കഴിഞ്ഞദിവസം കത്തികാട്ടി ഭീഷണിപ്പെടുത്തി ഒരാളിൽനിന്ന് 25,000 രൂപ കവർന്നിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത ഗാന്ധി ചൗക്ക് പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഇരുചക്രവാഹനത്തിൽ സ്വന്തംസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പോലീസ് സംഘം തടഞ്ഞത്.

Continue Reading
ബാംഗ്ലൂർ നഗരത്തിൽ കവർച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
Karnataka
1 min read
7.8k

ബാംഗ്ലൂർ നഗരത്തിൽ കവർച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ഒക്ടോബർ 18, 2025
0

ബാംഗ്ലൂർ ഗിരിനഗറിൽ കവർച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേരെ ഗിരിനഗർ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രവീൺ, യോഗാനന്ദ എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13-നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്‌മി എന്നീ രണ്ട് സ്ത്രികളെയാണ് മോഷ്ടാക്കൾ ആക്രമിച്ചത്. ബൈക്കിൽ എത്തിയ സംഘം ഈ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വർണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഉഷ തൻ്റെ സ്വർണമാല ഊരി നൽകിയെങ്കിലും വരലക്ഷ്‌മി സ്വർണം നൽകാൻ തയ്യാറായില്ല.

Continue Reading
നെലമംഗല കേരള സമാജത്തിൻ്റെ മെഗാ വടംവലി മത്സരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്
Association News
0 min read
8.3k

നെലമംഗല കേരള സമാജത്തിൻ്റെ മെഗാ വടംവലി മത്സരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്

ഒക്ടോബർ 18, 2025
0

നെലമംഗല കേരള സമാജത്തിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ വടംവലി മത്സരം നാളെ ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വാമിജി ശ്രീ ശ്രീ ശ്രീ സിദ്ധലിങ്ക മഹാസ്വാമി ഉദ്‌ഘാടനം ചെയ്യും. തീപാറുന്ന വടംവലി മത്സരങ്ങളിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള ഇരുപതോളം ടീമുകൾ അണിനിരക്കും. കാണികളെ ആവേശത്തിൻ്റെ നിറുകയിൽ എത്തിക്കുന്ന തൽസമയ കമന്ററി ഉണ്ടായിരിക്കും. ഗുഡ് ഷെപ്പേർഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ (50000 രൂപയുടെ ഒന്നാം സമ്മാനം), ജോസ്

Continue Reading
ബംഗളൂരു മലയാളി ഫോറം നോർക്ക ഇൻഷുറൻസ് ക്യാമ്പ് നാളെ
Association News
0 min read
7.5k

ബംഗളൂരു മലയാളി ഫോറം നോർക്ക ഇൻഷുറൻസ് ക്യാമ്പ് നാളെ

ഒക്ടോബർ 18, 2025
0

ബംഗളൂരു മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിൻ്റെയും ക്യാമ്പയിൻ നാളെ രാവിലെ 11 മണിക്ക് അസോസിയേഷൻ്റെ ജയനഗർ ഉള്ള ഓഫീസിൽ വച്ച് നടക്കുന്നതാണ്. നോർക്കയുടെ ബംഗളൂരു ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യ അതിഥി ആയിരിക്കും.നോർക്കയുടെ ഐഡി കാർഡിനും അതുപോലെതന്നെ നോർക്ക കെയർ ഇൻഷുറൻസിനും ഉള്ള പ്രത്യേക ഹെൽപ്ഡെസ്‌ക് അസോസിയേഷൻ ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡണ്ട് ജോജോ പി ജെ അറിയിച്ചു. കൂടുതൽ

Continue Reading
മത്സ്യബന്ധനത്തിനിടെ മീനിൻ്റെ ആക്രമണത്തിൽ 24-കാരൻ മരിച്ചു
Karnataka
1 min read
7.3k

മത്സ്യബന്ധനത്തിനിടെ മീനിൻ്റെ ആക്രമണത്തിൽ 24-കാരൻ മരിച്ചു

ഒക്ടോബർ 18, 2025
0

മത്സ്യത്തൊഴിലാളി ഹൗണ്ട് ഫിഷിൻ്റെ ആക്രമണത്തിൽ മരിച്ചു. കർണാടകയിലെ കർവാറിൽ ആണ് സംഭവം. അക്ഷയ് അനിൽ മജാലികർ എന്ന യുവാവാണ് മരിച്ചത്. എന്നാൽ അക്ഷയിനെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ കുടുംബവും സുഹൃത്തുക്കളും രം​ഗത്തെത്തി. കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് മരണകാരണം എന്ന് കുടുംബം ആരോപിച്ചു. സുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും കഠിനമായ വേദന കാരണം വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച അദ്ദേഹം മരിച്ചു. 8-10 ഇഞ്ച് വലിപ്പമുള്ള പ്രാദേശികമായി കാൻഡെ എന്നറിയപ്പെടുന്ന ആക്രമകാരിയായ

Continue Reading
ലോക ജൂനിയർ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ താരം തൻവി ശർമ ഫൈനലിൽ
Sports
1 min read
7.4k

ലോക ജൂനിയർ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ താരം തൻവി ശർമ ഫൈനലിൽ

ഒക്ടോബർ 18, 2025
0

ലോക ജൂനിയർ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൻ്റെ വനിതാ സിംഗിൽസിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം തൻവി ശർമ. ഫൈനലിൽ തായ്‌ലൻഡിൻ്റെ അന്യാപെറ്റ് ഫിച്ചിട്ട്പ്രീചാകാണ് തൻവിയുടെ എതിരാളി. സെമിയിൽ ചൈനയുടെ ലിയു സി യായെ തോൽപ്പിച്ചാണ് തൻവി ഫൈനലിൽ കടന്നത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു തൻവിയുടെ വിജയം. സ്കോർ: 15-11, 15-9. 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ബാഡ്‌മിന്റൺ ജൂനിയർ ചാമ്പ്യൻഷിപ്പ് സിംഗിൾസിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ത്യൻ താരം മെഡൽ ഉറപ്പിച്ചിരുന്നു.

Continue Reading