ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം
Sports
1 min read
7.4k

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം

ഒക്ടോബർ 19, 2025
0

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് ജയം. ഇടയ്ക്കിടെ കളി മഴ തുടര്‍ന്ന് 26 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (31 പന്തില്‍ 38), അക്‌സര്‍ പട്ടേല്‍ (38 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇടയ്ക്കിടെ മഴയെത്തിയതിനെ തുടര്‍ന്ന് ഓസീസിൻ്റെ വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം

Continue Reading
കരിപ്പൂരിൽ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ
Kerala
0 min read
7.6k

കരിപ്പൂരിൽ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ

ഒക്ടോബർ 19, 2025
0

കരിപ്പൂരിൽ വൻമയക്കുമരുന്ന് വേട്ട. 1കിലോയോളം എംഡിഎംഎയും ആയി യാത്രക്കാരൻ പിടിയിൽ ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് മാരക ലഹരിമരുന്ന് പിടികൂടിയത്. ദമാമിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ തൃശൂർ കൊരട്ടി സ്വദേശി ലിജീഷിനെയാണ് പിടികൂടിയത്. പെട്ടിയിൽ 21 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയാണ് വിമാനതാവളത്തിന് പുറത്ത് വച്ച് പിടികൂടിയത്.

Continue Reading
തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന ‘എസൻസ്’ പരിപാടിയിൽ ബോംബ് ഭീഷണി; തോക്കുമായി ഒരാൾ പിടിയിൽ
Kerala
1 min read
8.0k

തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന ‘എസൻസ്’ പരിപാടിയിൽ ബോംബ് ഭീഷണി; തോക്കുമായി ഒരാൾ പിടിയിൽ

ഒക്ടോബർ 19, 2025
0

തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന നിരീശ്വര വാദികളുടെ ‘എസൻസ്’ എന്ന പരിപാടി നിർത്തിവച്ചു. ബോംബ് ഭീഷണിയെ തുടർന്നാണ് നടപടി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരുന്ന പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ബോംബ് ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം ബോംബ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തുന്നുണ്ട്. എന്നാൽ സംഭവസ്ഥലത്ത് നിന്ന് തോക്കുമായും അജേഷ് എന്നൊരാൾ പിടിയിലായിട്ടുണ്ട്.

Continue Reading
ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Kerala
1 min read
7.5k

ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഒക്ടോബർ 19, 2025
0

ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു‌. കോട്ടയം – അയർക്കുന്നം ഇളപ്പാനിയിലുണ്ടായ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തുവരുകയാണെന്ന് പോലീസ് പറഞ്ഞു.

Continue Reading
വീണ്ടും ഓവറുകള്‍ വെട്ടിക്കുറച്ചു, ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം, ശ്രേയസും പുറത്ത്, പെര്‍ത്തില്‍ മഴയുടെ കളി തുടരുന്നു
Sports
0 min read
7.0k

വീണ്ടും ഓവറുകള്‍ വെട്ടിക്കുറച്ചു, ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം, ശ്രേയസും പുറത്ത്, പെര്‍ത്തില്‍ മഴയുടെ കളി തുടരുന്നു

ഒക്ടോബർ 19, 2025
0

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ മഴ കളിക്കുന്നു. മഴ പലതവണ വില്ലനായപ്പോൾ മത്സരം 26 ഓവർ വീതമായി വെട്ടിക്കുറച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 16.4 ഓവറിൽ 52/4 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് നാലാംതവണ മഴമൂലം കളി നിർത്തിയത്. ഇതോടെയാണ് മത്സരം 26 ഓവർ വീതമായി കുറച്ചത്. ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. ചെറിയ ഇടവേളക്ക് ശേഷം മത്സരം വീണ്ടും

Continue Reading
ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
Kerala
0 min read
8.0k

ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ഒക്ടോബർ 19, 2025
0

ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് സാഹസികമായി പിടികൂടി. തമിഴ്നാട് സ്വദേശി ആയ ലോറി ഡ്രൈവറെ ആണ് മധുരയിൽനിന്ന് പിടികൂടിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു അന്വേഷണം. ഉറങ്ങുന്ന സമയത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി

Continue Reading
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിൻ്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം; ഭർത്താവിനെതിരെ കേസെടുത്തു
Kerala
0 min read
7.0k

അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിൻ്റെ പേരിൽ‌ ഭാര്യയ്ക്ക് ക്രൂരമർദനം; ഭർത്താവിനെതിരെ കേസെടുത്തു

ഒക്ടോബർ 19, 2025
0

അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണ് എന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഭർത്താവിനെതിരെ പൊലീസ് കേസ് എടുത്തു. 29 വയസുകാരിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 2020ലായിരുന്നു ഇവരുടെ വിവാഹം. 2021ലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ഇതിൻ്റെ പേരിലാണ് നാല് വർഷത്തോളം ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നത്. ഇക്കാര്യങ്ങളൊന്നും പുറത്തുവന്നിരുന്നില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. നാല് വർഷത്തോളം മർദനം തുടർന്നു.

Continue Reading
ശബരിമല ശ്രീകോവിലിന്‍റെ വാതിൽ ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദര്‍ശിപ്പിച്ചതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്
Karnataka
0 min read
7.1k

ശബരിമല ശ്രീകോവിലിന്‍റെ വാതിൽ ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദര്‍ശിപ്പിച്ചതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്

ഒക്ടോബർ 19, 2025
0

ശബരിമല ശ്രീകോവിലിന്‍റെ പുതിയ വാതിൽ ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദര്‍ശിപ്പിച്ചത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വര്‍ണം പൂശിയ വാതിൽ ബെംഗളൂരുവിലെത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പം സഹായി രമേഷ് റാവുവും ഉണ്ടായിരുന്നു. ചെന്നൈയൽ വെച്ചാണ് സ്വര്‍ണം പൂശിയതെന്നാണ് രമേഷ് റാവു പറയുന്നത്. വാതിൽ നിര്‍മിച്ചത് ബെംഗളൂരുവിൽ വെച്ചാണ്. ദാരുശിൽപി നന്ദകുമാര്‍ ആണ് വാതിൽ നിര്‍മിച്ചത്. ബെംഗളൂരുവിൽ വെച്ചാണ് വാതിൽ നിര്‍മിച്ചതെന്ന് നന്ദകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Continue Reading
ബെംഗളുരുവിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
Karnataka
0 min read
7.1k

ബെംഗളുരുവിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഒക്ടോബർ 19, 2025
0

ബെംഗളുരുവിലെ പിജിയിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സന പർവീൺ (19) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിൽ പഠിക്കുന്ന റിഫാസ് എന്ന യുവാവിൻ്റെ നിരന്തരമായ പീഡനവും ഭീഷണിയും മൂലമാണ് സന ആത്മഹത്യ ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു സന. ഇന്നലെ രാവിലെ 10 മണിയോടെയാണ് സന പർവീൺ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട താമസക്കാർ ഉടൻ

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ ഒക്ടോബർ 26ന്
Association News
1 min read
7.4k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ ഒക്ടോബർ 26ന്

ഒക്ടോബർ 19, 2025
0

ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്‌ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളിൽ നടക്കും. ‘ഡിജിറ്റൽ ആസക്തി’ എന്ന വിഷയത്തിൽ ഡോ. വിനിയ വിപിൻ സംസാരിക്കും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വൈദ്യൻ എം. രാഘവദാസ് ചർച്ച ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9964113800 വിളിക്കുക.

Continue Reading