എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് വെങ്കിടേഷ്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാം ഡിജിപിയായതോടെയാണ് വെങ്കിടേഷിൻ്റെ നിയമനം. വെങ്കിടേഷിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ മേധാവിയായാണ് സര്‍ക്കാര്‍ നിയമിച്ചത്.
എം ആര്‍ അജിത് കുമാറിനെ വിവാദങ്ങളെത്തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന പദവിയില്‍ നിന്നും മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചത്. മനോജ് എബ്രഹാം മാറിയതോടെ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ പേരുകളും ക്രമസമാധാന ചുമതലയിലേക്ക് പറഞ്ഞുകേട്ടിരുന്നു.

Related Posts