കശ്മീരിലെ പൂഞ്ച് മേഖലയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യ. ഒരു പ്രകോപനവുമില്ലാതെ നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി പാകിസ്താൻ വെടിവെയ്പ് തുടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ഹോട്ട് ലൈനില്‍ സംസാരിച്ചത്. കാശ്മീർ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ തുടര്‍ച്ചയായ ആറാം ദിവസമായിരുന്നു ഒരു പ്രകോപനവുമില്ലാതെ പാകിസ്താൻ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഇതിനെ തുടർന്നാണ് തുടർന്നാണ് ഡയറക്ടേഴ്സ് ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) സംസാരിച്ചതും മുന്നറിയിപ്പ് നൽകിയതും. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രാജീവ് ഗായ് ആണ് പാക് സൈനിക മേധാവിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തത്. ബാരാമുള്ള, കുപ്‌വാര ജില്ലകളിലെ നിയന്ത്രണരേഖയ്ക്കപ്പുറത്തു നിന്ന് പര്‍ഗ്‌വാള്‍ മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയിരുന്നു.
ഇന്ത്യ ഇതിന് ശക്തമായി തിരിച്ചടി നൽകുകയും ചെയ്തിരുന്നു. പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരിച്ചടിയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതേസമയത്താണ് പ്രകോപനമില്ലാതെ വെടിവെയ്പ്പ് തുടരുന്നത്. വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ ഇന്ത്യൻ സൈന്യം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 22ന് പാഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.