പാചക വാതക സിലിണ്ടറുകളുടെ വില ഇന്ന് മുതൽ കുറയും. മെയ്യ് 1 വ്യാഴാഴ്‌ച്ച മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് എണ്ണ വിപണന കമ്പനികൾ (ഒഎംസി) അറിയിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച്, വാണിജ്യ എൽപിജി ഗ്യാസ് 19 കിലോഗ്രാം സിലിണ്ടറിൻ്റെ വില ഏകദേശം 17 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. സിലണ്ടറുകളുടെ വില കുറയുന്നത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആശ്വാസമാകും. ഏപ്രിലിൽ വാണിജ്യ എൽപിജി 19 കിലോഗ്രാം സിലിണ്ടറിൻ്റെ നിരക്ക് 41 രൂപ കുറച്ചിരുന്നു. മാർച്ച് 1 ന് സിലിണ്ടറിന് ആറ് രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് തൊട്ടടുത്ത മാസം കുറവ് രേഖപ്പെടുത്തിയത്. എന്നാൽ, ഗാർഹിക ആവശ്യത്തിന് ഉപയോ​ഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ നിരക്കുകളിൽ മാറ്റം വന്നിട്ടില്ല.

Related Posts