പുരുഷ ജീവനക്കാർക്കു പുറമേ യുവതിയെയും പെരുമ്പാവൂർ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ നായയെ പോലെ മുട്ടിലിഴയിപ്പിച്ചു. ചുരുട്ടിയെറിഞ്ഞ കടലാസ് നായ കടിച്ചെടുക്കും പോലെ കടിച്ചെടുക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാരി വിസമ്മതിച്ചോടെ മറ്റ് ജീവനക്കാരും ഇടപെട്ടു പെരുമ്പാവൂരിൽ താമസിക്കുന്ന യുവതി രേഖാമൂലം പരാതി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ മുൻ മാനേജർ വടകര സ്വദേശിയായ പാറക്കണ്ടിയിൽ മനാഫിൻ്റെ പേരിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു.

ജീവനക്കാരെ നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിടീച്ച് മുട്ടിൽ ഇഴയിപ്പിച്ചത് തൊഴിൽപീഡനമല്ലെന്ന നിലപാടിലാണ് പോലീസും ലേബർ വകുപ്പും. സ്ഥാപന ഉടമയ്ക്കെതിരേ മുൻ മാനേജർ ഒരുക്കിയെടുത്ത ‘കുരുക്ക്’ ആയിരുന്നു വീഡിയോ ദൃശ്യങ്ങളെന്നാണ് കണ്ടെത്തൽ. സംഭവം വ്യക്തികൾ തമ്മിലുള്ള പ്രശ്‌നമാണെന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോജ് കുമാറിൻ്റെ റിപ്പോർട്ട്. വീഡിയോ ദൃശ്യങ്ങളിലുള്ളവരുടെ മൊഴിപ്രകാരം മാനനഷ്ടത്തിനേ കേസെടുക്കാനാകൂ എന്നാണ് പോലീസിൻ്റെ നിലപാട്.

Related Posts