രജനികാന്തിൻ്റെ കടുത്ത ആരാധകനായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ, പ്രിയതാരത്തിൻ്റെ പുതിയ ചിത്രം ‘ജയിലർ 2’ കാണാനായി തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇന്ത്യൻ ടീമിലെ സഹതാരങ്ങൾക്കുമൊപ്പം സിനിമ ആസ്വദിക്കാനാണ് താരത്തിൻ്റെ തീരുമാനം. രജനികാന്തിൻ്റെ സിനിമകൾ കാണാൻ ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ അടുത്ത ചിത്രത്തിനായി എപ്പോഴും കാത്തിരിക്കാറുണ്ടെന്നും സഞ്ജു പറഞ്ഞു. തമിഴ് മനസ്സിലാകുന്ന ഇന്ത്യൻ ടീം താരങ്ങളും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളും സിനിമ കാണാനെത്തുമെന്നും താരം വെളിപ്പെടുത്തി.
ഡൽഹിയിൽ പരിപാടിയുണ്ടായിരുന്നതിനാൽ ചിത്രത്തിൻ്റെ ആദ്യദിനം കാണാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ഒരു ദിവസം വൈകിയതെന്നും സഞ്ജു പറഞ്ഞു. തിയേറ്റർ മുഴുവൻ ബുക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുടുബാംഗങ്ങളും സുഹൃത്തുക്കളും സിനിമ കാണാൻ ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.