എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിനി റുബൈദയും സുഹൃത്ത് അജ്മലുമാണ് പിടിയിലായത്. ഇവരിൽനിന്ന് 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
റുബൈദ നേരത്തെയും ലഹരിവിൽപ്പന കേസിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.