കാസർകോട് തെരുവുനായയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഒരാഴ്ചയായി ഈ പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ കടകളിൽ എത്തുന്നവരെയാണ് നായ ആക്രമിച്ചത്.
സ്ത്രീയുടെ മുഖത്ത് നായ ചാടിക്കടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴുത്തലും മുഖത്തുമാണ് നായ കടിച്ചത്. കുട്ടികൾക്ക് ആർക്കും കടിയേറ്റിട്ടില്ല.