ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടപടികൾ ഊർജ്ജിതമാക്കി പോലീസ്. തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പായി മേലുദ്യോഗസ്ഥരുമായി കൂടിയാലോചിക്കുമെന്ന് കടവന്ത്ര പോലീസ് അറിയിച്ചു. അൻസിബയുടെ മൊഴിപ്പകർപ്പ് എസിപിക്കും ഡിസിപിക്കും കൈമാറിയിട്ടുണ്ട്. കേസിൽ നീന കുറുപ്പിൻ്റെ മൊഴിയെടുക്കുന്നതിനും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടും. ടിനി ടോം തനിക്കെതിരെ വർഗീയ പരാമർശങ്ങളും സൈബർ അധിക്ഷേപവും നടത്തുന്നതായാണ് അൻസിബയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് ടിനി ടോമിൻ്റെ പെരുമാറ്റമെന്നും തൻ്റെ കുടുംബത്തെയും ഇദ്ദേഹം വേട്ടയാടുന്നുണ്ടെന്നും അൻസിബ ആരോപിക്കുന്നു. പോലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ ഇപ്പോൾ നിയമനടപടികളിലേക്കും സൈബർ തർക്കങ്ങളിലേക്കും വഴിമാറിയത് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Related Posts