കേരളത്തിൽ മി​ൽ​മ പാ​ലി​ന്‍റെ പു​തു​ക്കി​യ നി​ര​ക്ക് നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തിൽ വരും. പാൽ ലി​റ്റ​റി​ന് നാ​ല് രൂ​പ​യാ​ണു വ​ർ​ധി​ക്കു​ന്ന​ത്. തൈ​രി​ന് കി​ലോ​യ്ക്ക് 10 രൂ​പ കൂ​ടും. പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​നു​പാ​തി​ക​മാ​യി വി​ല കൂ​ട്ടാ​ൻ നീ​ക്ക​മു​ണ്ട്. പാ​ൽ ക​വ​റു​ക​ളി​ൽ പ​ഴ​യ വി​ല​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പു​തി​യ വി​ല പ്രി​ന്‍റ് ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രു​മാ​സം വ​രെ ഇ​തു തു​ട​രു​മെ​ന്ന് മി​ൽ​മ അ​റി​യി​ച്ചു.

ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ചെ​ല​വ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു പാ​ൽ​വി​ല കൂട്ടാൻ മി​ൽ​മ നിർബന്ധിതമായത്. പാൽ വില ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടു​മ്പോ​ൾ മൊ​ത്തം വ​ർ​ധ​ന​യു​ടെ 83.75 ശ​ത​മാ​നം തു​ക (3.35 രൂ​പ) ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​മെ​ന്നും മി​ൽ​മ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഈ ​തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണു ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വാ​ദം.

Related Posts