ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയം. 23 റൺസിനാണ് ബംഗളൂരുവിൻ്റെ ജയം. പോയിന്റ് പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണെടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുക്കാനേ സാധിച്ചുള്ളൂ.
സൂപ്പർ താരം വിരാട് കോഹ്ലിയുടെയും വെങ്കിടേഷ് അയ്യരുടെയും അർധ സെഞ്ചുറികളുടെയും ദേവ്ദത്ത് പടിക്കല്ലിന്റെയും ടിം ഡേവിഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ആർസിബി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 73 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് ആർസിബിയുടെ ടോസ്കോറർ. 40 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്ലി 58 റൺസും ദേവ്ദത്ത് പടിക്കൽ 45 റൺസും ടിം ഡേവിഡ് 28 റൺസുമെടുത്തു.
പഞ്ചാബിന് വേണ്ടി ശശാങ്ക് സിംഗ് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ശശാങ്ക് സിംഗ് 56 റൺസെടുത്തു. മാർക്ക്സ് സ്റ്റോയ്നിസ്, കൂപ്പർ കനോലി എന്നിവർ 37 റൺസ് വീതം എടുത്തു.