മന്ത്രിമാരെയും അവരുടെ വകുപ്പുകലും തീരുമാനിക്കാൻ യുഡിഎഫിൽ ചർച്ചകൾ സജീവമാകുന്നു. ഇന്ന് വൈകിട്ടോടെ പട്ടിക ഗവർണർക്ക് കൈമാറിയേക്കും. നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് ധനവകുപ്പും ലഭിച്ചക്കാനാണ് സാധ്യത. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ.മുരളീധരൻ (ആരോഗ്യം), സണ്ണിജോസഫ് (റവന്യൂ), എ.പി.അനിൽകുമാർ (ടൂറിസം), എം.ലിജു (എക്സൈസ്), ചാണ്ടി ഉമ്മൻ (കായിക- യുവജനക്ഷേമം) ​പി.​സി. വി​ഷ്ണു​നാഥ് (ഉന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് )​ എന്നിങ്ങനെയാണ് ധാരണ.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്പീ​ക്ക​റാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഷാ​നി​മോ​ള്‍ ഉ​സ്മാ​നെ ഡെ​പ്യൂ​ട്ടി സ്പീ​ക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഒ​രു യു​വ നേ​താ​വി​നെ സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും മു​തി​ർ​ന്ന അം​ഗം ഈ ​സ്ഥാ​ന​ത്തേ​ക്ക് വ​ര​ണ​മെ​ന്ന ചി​ന്ത​യാ​ണ് തി​രു​വ​ഞ്ചൂ​രി​ന്‍റെ പേ​രി​ലേ​ക്ക് എ​ത്തി​യ​ത്.​കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​തു സം​ബ​ന്ധി​ച്ച് തി​രു​വ​ഞ്ചൂ​രു​മാ​യി സം​സാ​രി​ച്ചു.

ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് കൃഷി വകുപ്പ് നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്. റവന്യൂ വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിനു മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാർ ഉണ്ടാകും. നാളെ രാവിലെ 10നാണ് വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കുന്നത്.

Related Posts