യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിൻ്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി തുടങ്ങിയ അഞ്ച് പേരുടെ പട്ടികയാണ് ലീഗ് തയ്യാറാക്കിയിട്ടുള്ളത്. 5 മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇക്കാര്യത്തിൽ കോൺസിൻ്റെ നിലപാട് നിർണായകമാകും. മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് പാർട്ടിയിൽ ധാരണയായി.

പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്‌ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിസ്ഥാനം വഹിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഉൾപ്പെടെ ആവശ്യപ്പെടാനാണ് ലീഗിൻ്റെ തീരുമാനം. എൻ. ഷംസുദ്ദീൻ-വിദ്യാഭ്യാസം, പി.കെ. കുഞ്ഞാലിക്കുട്ടി – ഐടി, വ്യവസായം,

കെ.എം. ഷാജി-തദ്ദേശ സ്വയംഭരണ വകുപ്പ്, പി.കെ. ബഷീർ- ന്യൂനപക്ഷം, പ്രവാസി ക്ഷേമം, വി. ഇ. അബ്ദു‌ൾ ഗഫൂർ- പൊതുമരാമത്ത് എന്നിങ്ങനെയാണ് ധാരണയായത്. മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെ മകനാണ് അബ്ദുൾ ഗഫൂർ.

Related Posts