കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നടത്തുന്ന ഇലക്ട്രോണിക് ഇന്റർലോക്കിംഗ് പ്രവൃത്തികൾ മൂലം ഒക്ടോബർ 27 ചൊവ്വാഴ്‌ച വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിനുകളുടെ സർവീസുകൾ ഭാഗീകമായി റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ

ട്രെയിൻ നമ്പർ 26651 – കെഎസ്ആർ ബംഗളൂരു – എറണാകുളം ജങ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്സ്

ഒക്ടോബർ 27-ന് കെ എസ് ആർ ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിൻ നമ്പർ 26652- എറണാകുളം ജങ്ഷൻ – കെ എസ് ആർ ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്സ്

ഒക്ടോബർ 27ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ‌്പ്രസ്സ് തൃശൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുന്നത്. എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.

സമയം പുനഃക്രമീകരിച്ചവ

ട്രെയിൻ നമ്പർ 12617 – എറണാകുളം ജങ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

ഉച്ചയ്ക്ക് 13.25ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകി വൈകുന്നേരം 14.55ന് മാത്രമേ പുറപ്പെടുകയുള്ളൂ.

താഴെ പറയുന്ന ട്രെയിനുകൾ യാത്രയ്ക്കിടയിൽ നൽകിയിരിക്കുന്ന സമയം വൈകി ഓടും

ട്രെയിൻ നമ്പർ 16649 – മംഗളൂരു – കന്യാകുമാരി പരശുറാം എക്‌സ്പ്രസ്സ്: 1 മണിക്കൂർ 15 മിനിറ്റ്

ട്രെയിൻ നമ്പർ 16346 – തിരുവനന്തപുരം – ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്സ്: 1 മണിക്കൂർ 20 മിനിറ്റ്

ട്രെയിൻ നമ്പർ 22642 – ഷാലിമാർ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്: 50 മിനിറ്റ്

ട്രെയിൻ നമ്പർ 20924 – ഗാന്ധിധാം – തിരുനെൽവേലി എക്സ‌്പ്രസ്സ്: 45 മിനിറ്റ്

ട്രെയിൻ നമ്പർ 19577 – തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്സ്: 40 മിനിറ്റ്

ട്രെയിൻ നമ്പർ 22504 – ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ്സ്: 25 മിനിറ്റ്

ട്രെയിൻ നമ്പർ 12201 – ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്‌സ്പ്രസ്സ്: 25 മിനിറ്റ്

ട്രെയിൻ നമ്പർ 56317 – ഗുരുവായൂർ – എറണാകുളം പാസഞ്ചർ: 15 മിനിറ്റ്

Related Posts