കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നിന് എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ. ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ജൂ​ൺ ആ​ദ്യം ത​ന്നെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ കേ​ര​ള തീ​ര​ത്ത് എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ല​ഭി​ക്കു​ന്ന വേ​ന​ൽ​മ​ഴ​യും ഇ​ടി​മി​ന്ന​ലും കൃ​ത്യ​സ​മ​യ​ത്തു​ള്ള മ​ൺ​സൂ​ണി​ന്‍റെ സൂ​ച​ന​ക​ളാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്നു.

അ​ടു​ത്ത ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ളം, പു​തു​ച്ചേ​രി, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ തു​ട​രും. ഭൂ​മ​ധ്യ​രേ​ഖ​യ്ക്ക് സ​മീ​പ​മു​ള്ള മ​ഴ​മേ​ഘ​ങ്ങ​ളു​ടെ സ​ഞ്ചാ​രം വ​ട​ക്കോ​ട്ട് നീ​ങ്ങു​ന്ന​തോ​ടെ ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ കേ​ര​ള​ത്തി​ൽ മ​ഴ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. മേ​യ് 20ഓ​ടെ ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റി​ൽ മ​ൺ​സൂ​ൺ എ​ത്തും.

Related Posts