തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അൽമ(33)ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. സംഭവത്തിൽ ഭർത്താവായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവും ഭാര്യ അൽമയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിഷ്ണു. 10 വർഷമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. ഇവർക്ക് കുട്ടികളില്ല. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെ വിവരം അയൽക്കാരെ അറിയിക്കുകയായിരുന്നു.