മാ​വോ​യി​സ്റ്റ് രൂ​പേ​ഷ് പ​തി​നൊ​ന്ന് വ​ര്‍​ഷ​ത്തി​നു ശേ​ഷം ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി. ​കോ​യ​മ്പ​ത്തൂ​രി​ല്‍ നിന്ന് 2015ല്‍ ആണ് രൂ​പേ​ഷി​നെ​യും ഭാ​ര്യ ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. 43 കേ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി രൂ​പേ​ഷി​നു​മേ​ല്‍ ചു​മ​ത്ത​പ്പെ​ട്ട​ത്. നി​ല​വി​ല്‍ 16 കേ​സു​ക​ളാ​ണ് വി​ചാ​ര​ണ​യി​ലു​ള്ള​ത്. ര​ണ്ട് കേ​സു​ക​ളി​ല്‍ ജി​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു, കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി ശി​ക്ഷി​ച്ച വെ​ള്ള​മു​ണ്ട കേ​സി​ല്‍ സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് ആ​ള്‍ ജാ​മ്യ​വും എ​ല്ലാ മാ​സ​വും ആ​ദ്യ തി​ങ്ക​ളാ​ഴ്ച ക​ള​മ​ശേ​രി എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. ജ​യി​ലി​ന് പു​റ​ത്ത് രൂ​പേ​ഷി​നെ സ്വീ​ക​രി​ക്കാ​ന്‍ ഭാ​ര്യ ഷൈ​ന​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും കാ​ത്തു​നി​ന്നി​രു​ന്നു. ചു​വ​ന്ന ഷാ​ള്‍ അ​ണി​യി​ച്ചും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യു​മാ​ണ് രൂ​പേ​ഷി​നെ വ​ര​വേ​റ്റ​ത്. ജ​യി​ലി​ല്‍ വ​ച്ച് എ​ഴു​തി​യ ത​ന്‍റെ പു​സ്ത​ക​മാ​യ ബ​ന്ധി​ത​രു​ടെ ഓ​ര്‍​മ​ക്കു​റി​പ്പു​ക​ളി​ല്‍ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​ലൂ​ടെ ഇ​ട​തു ഭ​ര​ണം അ​തി​ന്‍റെ അ​ധി​കാ​ര രൂ​പം കാ​ണി​ച്ചു​വെ​ന്ന് രൂ​പേ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

Related Posts