എസ് കെ കെ എസ് കന്റോണ്മെൻറ് ലേഡീസ് വിംഗിൻ്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. സോൺ ചെയർപേഴ്സൺ വീണാ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൺവീനർ ഇന്ദു സുരേന്ദ്രൻ, ഫിനാൻസ് കൺവീനർ ദുർഗ്ഗ ഗജേന്ദ്ര, അഡ്വൈസർമാരായ പ്രസന്നസേനൻ, അനിത ദാമോദരൻ സോണൽ വൈസ് ചെയർപേഴ്സൺ വിജയലക്ഷ്മി നായർ, എന്നിവർ സംസാരിച്ചു.
സോണൽ ചെയർമാൻ സുധാകരൻ, കൺവീനർ ലതീഷ് കുമാർ, ഫിനാൻസ് കൺവീനർ മോഹൻ ടി ജെ, യൂത്ത് വിങ് ജോയിന്റ് കൺവീനർ ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി..ലേഡീസ് വിംഗ് കാബിനറ്റ് അംഗങ്ങളായ പുഷ്പ രാജേന്ദ്രൻ, ലേഖ രതീഷ്, രശ്മി സജി, സ്നേഹ വിജു എന്നിവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.