അ​ങ്ക​മാ​ലി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യായ ജ​സ്‌‌‌​ലി​യ​യുടെ മരണത്തിനിടയാക്കിയ വാഹനാപകട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഡോ. ​സി​റി​യ​ക് ജോ​ർ​ജി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ രാ​വി​ലെ 11ഓ​ടെ ആണ് സി​റി​യ​കി​നെ ഹാ​ജ​രാ​ക്കു​ക. സി​റി​യ​ക് ജോ​ർ​ജി​നെ റി​മാ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടും. അതേസമയം സി​റി​യ​കി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തും.

ക​ഴി​ഞ്ഞ മാ​സം 28നാ​ണ് ജ​സ്‌‌‌​ലി​യ​യെ സി​റി​യ​ക് ഓ​ടി​ച്ച കാ​റി​ടി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ജ​സ്‌‌‌​ലി​യ മ​രി​ച്ചു. അ​പ​ക​ട വി​വ​രം മ​ന​സി​ലാ​ക്കി​യി​ട്ടും നി​യ​മ​ത്തി​നു മു​ന്നി​ല്‍‌​ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സി​റി​യ​ക് ശ്ര​മി​ച്ചു​വെ​ന്ന വാ​ദ​മാ​കും പോ​ലീ​സ് കോ​ട​തി​യി​ല്‍ ഉ​യ​ര്‍​ത്തു​ക.
സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് ഒ​ളി​വി​ല്‍ പോ​യ സി​റി​യ​കി​നെ ഇ​ന്ന​ലെ വാ​ഗ​മ​ണി​ല്‍‌​ നി​ന്നാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​സ്‌‌‌​ലി​യ​യുടെ മ​ര​ണ​ത്തി​ന് ശേ​ഷം കു​ടും​ബ​വും സു​ഹൃ​ത്തു​ക്ക​ളും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സി​റി​യ​ക്കി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​ത്. അ​റ​സ്റ്റി​ൽ ആ​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്‌‌‌​ലി​യ​യു​ടെ കു​ടും​ബം പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related Posts