വാഹനാപകടത്തില്‍ ഇടതുകൈ മുട്ടിനു മുകളില്‍ അറ്റുപോയ യുവാവിന് കെഎസ്ആര്‍ടിസി 1.5 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. 1,40,34,550 രൂപയും ഈ തുകയുടെ എട്ട് ശതമാനം പലിശയും കോടതി ചെലവുമാണ് ഹര്ജിക്കാരന് കോര്പറേഷന് നല്‍കേണ്ടത്. വയനാട് മോട്ടോര്‍ ആക്സിഡന്റ് ക്ലയിംസ് ട്രിബ്യൂണല്‍ ആണ് ഉത്തരവിട്ടത്. അമ്പലവയല്‍ മാളിക കുന്നത്തൊടി മുഹമ്മദ് അസ്ലമിന്റെ ഹര്‍ജിയിലാണ് എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന്റെ ഉത്തരവ്.
2023 ജനുവരി 17ന് കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യവേ മംഗലംകാപ്പിലുണ്ടായ അപകടത്തിലാണ് മുഹമ്മദ് അസ്ലമിന്റെ ഇടതുകൈ അറ്റത്. ബത്തേരി ബാറിലെ അഡ്വ.ടി.ആര്. ബാലകൃഷ്ണന് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.