ഉത്തർപ്രദേശിലെ ഹാർഡോയ് ജില്ലയിൽ 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ്സ് വേ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നാണ് ഗംഗാ എക്സ്പ്രസ്സ് വേ. ഉത്തർപ്രദേശിൻ്റെ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ പരിവർത്തനം വരുത്താൻ ഈ എക്സ്പ്രസ്സ് വേ സഹായിക്കും.
ഏകദേശം 36,230 കോടി രൂപ ചെലവിൽ നിർമ്മിച്ച ഗംഗാ എക്സ്പ്രസ് വേ, മീററ്റിനും പ്രയാഗരാജിനും ഇടയിലുള്ള യാത്രാ സമയം, നിലവിലുള്ള 10-12 മണിക്കൂറിൽ നിന്ന് ഏകദേശം 6 മണിക്കൂറായി കുറയ്ക്കും. മീററ്റ്, ബുലന്ദ്ഷഹർ, ഹാപൂർ, അമ്രോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹാർഡോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ 12 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും.