ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച മുതൽതന്നെ പ്രാബല്യത്തിൽ വരും. വാണിജ്യ പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വാണിജ്യ എൽപിജിക്കുള്ളത്. കഴിഞ്ഞ ഏപ്രിൽ മുതൽ സബ്സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയായി വർധിച്ചു
വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി വർധിച്ചു. 19 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറിൻ്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി വർധിച്ചു.