നാഗാലാൻഡിൽ സുരക്ഷാസേനയെ ലക്ഷ്യമിട്ടുണ്ടായ ഐ.ഇ.ഡി സ്ഫോടനത്തിൽ അസാം റൈഫിൾസിലെ ഒരു ജവാൻ വീരമൃത്യു വരിച്ചു. സംഭവത്തിൽ നാല് സൈനികർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

സുഖോവിക്ക് സമീപമുള്ള ചുമൗക്കേദിമയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. അസാം റൈഫിൾസിൻ്റെ പരിശീലന കേന്ദ്രത്തിന് സമീപം ജവാൻമാർ സഞ്ചരിച്ചിരുന്ന ബൊലേറോ എസ്‌.യു.വിക്ക് സമീപമാണ് ഐ.ഇ.ഡി പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തിൽ പരിക്കേറ്റ സൈനികരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി മേഖലയിൽ സൈന്യം വ്യാപകമായ തിരച്ചിലും സുരക്ഷാ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

Related Posts