തിരുവനന്തപുരം കുടപ്പനക്കുന്നിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട കുടപ്പനക്കുന്നിൽ ദര്‍ശന്‍ നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി (85) ആണ് മരിച്ചത്. മകന്‍ ഷെറിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന 45 അടിയോളം താഴ്ചയുള്ള നിറയെ വെള്ളമുള്ള കിണറ്റിലാണ് പീറ്റര്‍ വര്‍ക്കി ചാടിയത്. രാവിലെ പീറ്റര്‍ വര്‍ക്കിയെ കാണാതായതോടെ പരിശോധിച്ചപ്പോഴാണ് വീണു കിടക്കുന്നതായി കണ്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരുവനന്തപുരം ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്‌ക്യു ഓഫീസര്‍മാരായ ജിതേഷ്, അനീഷ് സേനാംഗങ്ങളായ അഖില്‍, വിമല്‍രാജ്, വിഷ്ണുമോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡ്രൈവര്‍ എസ്.പി. സജിയാണ് കിണറ്റിലിറങ്ങി പീറ്റര്‍ വര്‍ക്കിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിപ്പെടുത്താനായില്ല.

Related Posts