‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരളം’ അല്ലെങ്കിൽ ‘കേരള’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ വീണ്ടും പൊതുതാത്പര്യ ഹർജി. ‘കേരള’ എന്ന വാക്ക് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിനും ഒരു പ്രത്യേക മതവിഭാഗത്തോടുള്ള വിദ്വേഷം പടർത്തുന്നതിനും കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. \
സിനിമയിൽ പറയുന്ന ഐസിസ് റിക്രൂട്ട്മെന്റ് വിവരങ്ങളും മതംമാറ്റ കണക്കുകളും അതിശയോക്തി കലർന്നതാണെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ള കാര്യവും ഹർജിയിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച സിനിമയുടെ റിലീസ് ഒരു സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നുവെങ്കിലും, രാത്രിതന്നെ ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി സ്റ്റേ നീക്കിയത് അസ്വാഭാവികമാണെന്നും ഹർജിയിൽ പറയുന്നു.