തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര. പവർ യൂണിറ്റിലെ പ്രശ്നങ്ങളും ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. തിരുവനന്തപുരത്തു നിന്ന് യുദ്ധവിമാനം മടങ്ങിയതോടെ 14 അംഗ വിദഗ്ധസംഘവും തിരികെ പോകും.
F-35 അടിയന്തരമായി കഴിഞ്ഞ ജൂൺ 14 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകൾ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. ബ്രിട്ടണിൽ നിന്ന് പിന്നാലെയാണ് വിദഗ്ധസംഘം എത്തിയത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി നടന്നത്.