പേരാവൂരിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മട്ടന്നൂരില്‍ സീറ്റ് കിട്ടില്ലെന്ന് വന്നതോടെ പേരാവൂരിൽ മത്സരിക്കാന്‍ ഷൈലജ സന്നദ്ധത അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മട്ടന്നൂരിൽ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.
മട്ടന്നൂരിലെ സ്ഥാനാർഥി ആവാത്തതിൽ കെ.കെ. ഷൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ തവണ 60,963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ഷൈലജ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. മട്ടന്നൂരിൽ നിന്ന് എന്തിനാണ് മാറ്റിയതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.കെ.ഷൈലജ ചോദിച്ചിരുന്നു.