മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ട് എന്നത് ആശങ്കമാത്രമാണെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം, ജസ്റ്റിസുമാരായ എസ് വി എൻ ഭട്ടി, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെതാണ് നിരീക്ഷണം. 135 വർഷം മുൻപ് പണിത അണക്കെട്ട് ആണ് മുല്ലപ്പെരിയാറിലേത്. അത്രയും കാലം അതിജീവിച്ച അണക്കെട്ട് നിർമിച്ചവരെ അഭിനന്ദിക്കുകയാണ് വേണ്ടത്.
ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും താനും ഒന്നര വർഷത്തോളം ഈ ആശങ്കയിൽ കഴിഞ്ഞതാണെന്നും ഋഷികേശ് റോയി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേത്യത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായി ബന്ധപ്പെട്ട ഹരജികളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.